ബാർ മുതലാളിമാർ ചോദിക്കുന്നതിനപ്പുറം കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി – ഉമ്മൻ ചാണ്ടി

ചവറ: ബാർ മുതലാളിമാർ ചോദിക്കുന്നതിനപ്പുറം കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തേവലക്കര കോയിവിളയിലെ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ സർക്കാർ എന്ന് അവകാശവാദം ഉന്നയിച്ച് ഭരണത്തിൽക്കയറിയ പിണറായി ഇപ്പോൾ ബാർ മുതലാളിമാരുടെ സേവകനായി മാറി. യു.ഡി.എഫി​െൻറ കാലത്ത് ബി.പി.എൽ കുടുംബങ്ങൾക്ക് ഓണത്തിന് സൗജന്യമായി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തിരുന്നു. എന്നാൽ ഇക്കുറി അതില്ല. അധികാരം ഉള്ളതു കൊണ്ട് ജനങ്ങളെ വെല്ലുവിളിച്ച് തങ്ങൾക്ക് എന്തുമാകാം എന്ന ധാർഷ്ട്യമാണ് സർക്കാറിനുള്ളതെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡൻറ് പി. ജർമിയാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ മുൻ മന്ത്രി ഷിബുബേബിജോൺ, കെ.പി.സി.സി എക്സിക്യൂട്ടിവംഗം ഇ. മേരീദാസൻ, ഡി.സി.സി.സി ഭാരവാഹികളായ വിപിന ചന്ദ്രൻ, കോലത്ത് വേണുഗോപാൽ, ചക്കനാൽ സനൽകുമാർ, സന്തോഷ് തുപ്പാശ്ശേരി, ശാസ്താംകോട്ട സുധീർ, വിഷ്ണുവിജയൻ, കളത്തിൽ ഗോപാലകൃഷ്ണപിളള എന്നിവർ സംസാരിച്ചു ബോട്ട് യാഡിന് തീപിടിച്ചു ചവറ: ബോട്ട് യാഡിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. നീണ്ടകര ആൽത്തറ മൂടിന് കിഴക്ക് ഭാഗത്തെ ബോട്ട് യാഡിനാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച 10 ഓടെയായിരുന്നു സംഭവം. ബോട്ട് നിർമിക്കുന്ന യാഡിന് സമീപത്തെ പന്തലിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. ചവറ അഗ്നിസുരക്ഷ നിലയത്തിലെ ഒരു യൂനിറ്റെത്തി തീ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് അണച്ചു. പുത്തൻ തുറ മു‍ള്ളിക്കൽ വീട്ടിലെ രാജുവി​െൻറ ഉടമസ്ഥതയിലുള്ള ബോട്ട് യാഡിനാണ് തീ പിടിച്ചത്. സമീപത്ത് നിന്നിരുന്ന തെങ്ങുകളും ഭാഗികമായി കത്തി. അസി. സ്റ്റേഷൻ മാസ്റ്റർ പ്രസന്നകുമാർ, സേനാംഗങ്ങളായ സുനിൽകുമാർ, രുൺബാബു, സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം അൻപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. പന്തൽ ഭാഗികമായി കത്തിനശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.