തെക്കൻ ജില്ലകളിൽ സ്ത്രീധനസമ്പ്രദായം ശക്തം -മന്ത്രി ഇ. ചന്ദ്രശേഖരൻ ചാത്തന്നൂർ: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ സ്ത്രീധന സമ്പ്രദായം ഇപ്പോഴും ശക്തമാണെന്നും വടക്കൻ ജില്ലകളിൽ ഇത്തരം പ്രവണതകൾ ഇല്ലെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിെൻറ 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച സ്ത്രീശാക്തീകരണം ഡോക്യുമെൻററി ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീധന സമ്പ്രദായത്തിനെതിരെ ജനത്തെ ചിന്തിപ്പിക്കുന്നതാണ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച് നോട്ട് ഫോർ സെയിൽ എന്ന ഹ്രസ്വചിത്രം. സംസ്ഥാനത്തിന് മാതൃകയായി ആദ്യമായി സ്ത്രീധനത്തിനെതിരെ നിർമിച്ച ഡോക്യുമെൻററിയാണ് ഇതെന്നും സ്ത്രീധനമാണ് കുടുംബബന്ധങ്ങളെ തകർക്കുന്നതിൽ ഇന്നും പ്രധാന പങ്ക് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. സുമേഷ് ചാത്തന്നൂരിേൻറതാണ് തിരക്കഥ. വിവേക് ചാത്തന്നൂരാണ് സംവിധായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.