ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ്​വിരുദ്ധ പ്ര​േക്ഷാഭം ആറ്റിങ്ങൽ കലാപം ^ചരിത്രസംരക്ഷണ വേദി

ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ്വിരുദ്ധ പ്രേക്ഷാഭം ആറ്റിങ്ങൽ കലാപം -ചരിത്രസംരക്ഷണ വേദി തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ വിദേശവിരുദ്ധ കലാപം 1721ൽ ആറ്റിങ്ങലിലുണ്ടായ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമാണെന്നും ഒഡിഷയിൽ 1817ൽ നടന്ന പ്രാദേശിക സമരത്തെ ഇൗ കള്ളിയിൽ പരിഗണിക്കുന്നത് ചരിത്രപരമായി ശരിയല്ലെന്നും ചരിത്രസംരക്ഷണ സമിതി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഒഡിഷയിലെ സമരത്തെ ഒന്നാം സ്വാതന്ത്രപ്രക്ഷോഭമായി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ പ്രസ്താവന അതിശയിപ്പിക്കുന്നതാണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രിതല തീരുമാനമോ, രാഷ്ട്രീയ തീരുമാനമോ അല്ല വേണ്ടത്. മറിച്ച് ചരിത്രകാരന്മാരുടെയും ഗവേഷകരുടെയും പഠനത്തി​െൻറ അടിസ്ഥാനത്തിലാണ് നിലപാടിലെത്തേണ്ടത്. ആറ്റിങ്ങൽ കലാപത്തിൽ 133 ബ്രിട്ടീഷുകാരാണ് കൊല്ലപ്പെട്ടത്. കൃത്യമായ തെളിവുകളുള്ള ആറ്റിങ്ങൽ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി സർക്കാർ പ്രഖ്യാപിക്കുകയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയും വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മലയിൻകീഴ് ഗോപാലകൃഷ്ണൻ, കവടിയാർ ദാസ്, ഡോ. ടി.പി. ശങ്കരൻകുട്ടി നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.