പബ്ലിക്​ ലൈബ്രറിയുടെ പുതിയ കെട്ടിടം മന്ത്രി സുധാകരൻ സന്ദർശിച്ചു

തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കോമ്പൗണ്ടിൽ പൈതൃക മാതൃകയിൽ പണിയുന്ന കെട്ടിടത്തി​െൻറ അവസാനവട്ട പ്രവൃത്തികൾ നിരീക്ഷിക്കാൻ മന്ത്രി ജി. സുധാകരനെത്തി. നിർമാണ പുരോഗതി വിലയിരുത്തിയ മന്ത്രി അതിൽ തൃപ്തി രേഖപ്പെടുത്തി. ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയായ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി 1829ൽ സ്വാതിതിരുനാളി​െൻറ കാലത്താണ് സ്ഥാപിതമായത്. നിലവിലുള്ള പബ്ലിക് ലൈബ്രറി മന്ദിരത്തിനു സമാനമായി പൈതൃക സ്വഭാവം നിലനിർത്തി ഗോഥിക് സ്ൈറ്റലിൽ പണിത പുതിയ മന്ദിരം പൊതുമരാമത്ത് വകുപ്പി​െൻറ നിർമാണ വൈദഗ്ധ്യത്തി​െൻറ തെളിവാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 3.6 കോടി രൂപക്ക് 1391 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ സാങ്കേതിക മികവോടെ നിർമിക്കുന്ന കെട്ടിടത്തി​െൻറ താഴത്തെ നിലയിൽ റഫറൻസ് സെക്ഷൻ, ടെക്നിക്കൽ സെക്ഷൻ, ലൈബ്രറേറിയൻ റൂം എന്നിവയും ഒന്നാം നിലയിൽ ഇംഗ്ലീഷ് കലക്ഷൻ, ഡിജിറ്റൽ ലൈബ്രറി എന്നിവയും രണ്ടാം നിലയിൽ കോൺഫറൻസ് ഹാളും എക്സിബിഷൻ ഹാളും ഒരുക്കിയിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.