പെണ്‍കുട്ടികൾ വീട്ടിനുള്ളിൽ നേരിടുന്ന അതിക്രമം; ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തണം ^മന്ത്രി ശൈലജ

പെണ്‍കുട്ടികൾ വീട്ടിനുള്ളിൽ നേരിടുന്ന അതിക്രമം; ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തണം -മന്ത്രി ശൈലജ തിരുവനന്തപുരം: പെണ്‍കുട്ടികള്‍ വീട്ടിനുള്ളിൽ അതിക്രമത്തിന് ഇരയാകുന്നത് തടയാന്‍ പഞ്ചായത്തുകളിലെ ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ. ഇക്കാര്യത്തില്‍ വനിത കമീഷനും വനിത സംഘടനകളും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വനിത കമീഷ​െൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിത സംഘടനകളുടെ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവർ. ഗാര്‍ഹിക പീഡനത്തിനെതിരെ വ്യാപകമായി പ്രചാരണം നടത്തേണ്ടതുണ്ട്. ജാഗ്രത സമിതികളുടെ ഇടപെടലിലൂടെ ഇത്തരം അക്രമങ്ങള്‍ ഇല്ലാതാക്കാനാവും. നിര്‍ഭയ സമിതികള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ മാതൃക നിര്‍ഭയ കേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് പ്രവര്‍ത്തനക്ഷമമാകും. സ്ത്രീകളുടെ പൂര്‍ണമായ ഉയിര്‍ത്തെഴുന്നേല്‍പാണ് വനിത കമീഷന്‍ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, അംഗങ്ങളായ എം.എസ്. താര, ഷിജി ശിവജി, ഇ.എം. രാധ, മെംബര്‍ സെക്രട്ടറി ഷൈലശ്രീ, വിവിധ വനിത സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.