എം.എസ്.എം ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം

പത്തനാപുരം: എം.എസ്.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം നടന്നു. അൽ അമീൻ പബ്ലിക് സ്കൂളിൽ െവച്ച് നടന്ന പരിപാടി പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്. നജീബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അലി പത്തനാപുരം അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ആഷിഖ് ഫാറൂഖി, സലിംഹമദാനി, അബ്ദുൽ സലാം പട്ടാഴി, മുഹമ്മദ് പറമ്പി, ഷിഹാബ് കാട്ടുകുളം, ഷെഫീഖ്, താഹ ചാത്തി നാംകുളം, നിസാം പത്തനാപുരം എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ജൗഹർ അയനിക്കോട്, പി.കെ. സക്കരിയ സ്വലാഹി, അലി ഷാക്കിർ മുണ്ടേരി, സുഹൈൽ കടമേരി ,അബ്ദുൽ റഷീദ് പട്ടാമ്പി എന്നിവർ ക്ലാസെടുത്തു. ജില്ലയിലെ വിവിധ കമ്മിറ്റികളിൽനിന്നായി നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.