കാഷ്യു കോർപറേഷൻ: കശുവണ്ടിപ്പരിപ്പ് കച്ചവടത്തിൽ വൻ അഴിമതിയെന്ന്​

*68 ലക്ഷത്തി‍​െൻറ നഷ്ടമെന്ന് ആക്ഷേപം കൊല്ലം: കാഷ്യു കോർപറേഷനിലെ കശുവണ്ടിപ്പരിപ്പ് കച്ചവടത്തിൽ വൻ അഴിമതിയെന്ന് ഐ.എൻ.ടി.യു.സി മുൻ ജില്ല സെക്രട്ടറി കടകംപള്ളി മനോജ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 25 വരെ നടന്ന ടെൻഡറിലൂടെ നിലവിലുള്ള വിലയെക്കാൾ 50 ശതമാനം വരെ വിലകുറച്ചാണ് പരിപ്പ് വിൽപന നടത്തിയത്. ഇതിലൂടെ 68 ലക്ഷം രൂപയുടെ നഷ്ടമാണ് കോർപറേഷന് സംഭവിച്ചിരിക്കുന്നത്. വിവിധ ഗ്രേഡിലുള്ള 1180 ടിൻ പരിപ്പാണ് വിറ്റഴിച്ചത്. ഒക്ടോബർ നാലിലെ വിലയെക്കാളും കാപെക്സ് നിലവിൽ വിൽക്കുന്നതിനെക്കാളും 50 ശതമാനം കുറച്ചാണ് വിൽപന നടത്തിയത്. 74 ലക്ഷം രൂപക്കാണ് പരിപ്പ് വിറ്റത്. ആഭ്യന്തര -രാജ്യാന്തര വിപണികളിൽ വില ഏറ്റവും കൂടിനിൽക്കുന്ന സമയത്താണ് വില കുറച്ചുള്ള വിൽപനയെന്നും കടകംപള്ളി മനോജ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയാറാകണം. നിലവിലെ ഭരണസമിതിയുടെ കാലയളവിൽ തോട്ടണ്ടി വാങ്ങിയതിൽ 1.3 കോടി രൂപയുടെ അഴിമതി നടന്നുവെന്ന വിജിലൻസ് ത്വരിത പരിശോധന റിപ്പോർട്ട് അട്ടിമറിക്കാനുള്ള രാഷ്ട്രീയശ്രമമാണ് നടക്കുന്നത്. ജനശ്രദ്ധ തിരിക്കാനാണ് സ്ഥാപനം ലാഭത്തിലായെന്ന് പ്രചാരണം നടത്തുന്നതെന്നും കടകംപള്ളി മനോജ് ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.