വായനമത്സരം: നിമിഷയ്​ക്കും ജീവനും ദേവികയ്​ക്കും ഒന്നാം സ്ഥാനം

കൊല്ലം: ലൈബ്രറി കൗണ്‍സില്‍ നടത്തിയ ഹയർ സെക്കന്‍ഡറി, യു.പി ജില്ലതല വായനമത്സര വിജയികളെ പ്രഖ്യാപിച്ചു. ഹയർ സെക്കന്‍ഡറി വിഭാഗത്തില്‍ കണ്ണനല്ലൂര്‍ എം.കെ.എല്‍.എം.എച്ച്.എസ്.എസിലെ നിമിഷയ്ക്കാണ് ഒന്നാം സ്ഥാനം. അലീന. എ (ക്രിസ്തുരാജ് എച്ച്.എസ്.എസ്,കൊല്ലം), സഞ്ജന ബി. ഉണ്ണി (മീനാക്ഷിവിലാസം വി.എച്ച്.എസ്.എസ്, പേരൂര്‍) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ പുനുക്കന്നൂര്‍ ദേശസേവിനി ലൈബ്രറിയിലെ ജീവന്‍. എസ്, കല്ലുവാതുക്കല്‍ പബ്ലിക് ലൈബ്രറിയിലെ ദേവിക എസ്. കുറുപ്പ് എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം. ലിറ്റില്‍ ഫ്ലവര്‍ വിമൻസ് ആന്‍ഡ് ചില്‍ഡ്രന്‍സ് ലൈബ്രറിയിലെ കൈലാസനാഥിനാണ് രണ്ടാം സ്ഥാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.