തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച കഠിനംകുളം മര്യനാട് ഡൊമിനിക് വധക്കേസിൽ ഡൊമിനിക്കിെൻറ മകളും മരുമകനുമടക്കം മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തിരുവനന്തപുരം ആറാം അഡീ. സെഷൻസ് കോടതി കണ്ടെത്തിയത്. കൊല്ലപ്പെട്ട ഡൊമിനിക്കിെൻറ മകൾ ഡാളി എന്ന ഷാമിനി (34), ഭർത്താവ് ബിജിൽ റോക്കി (40), അയൽവാസിയും പൊതുപ്രവർത്തകനുമായ സ്നാഗപ്പൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും അഞ്ചും പ്രതികൾ. കേസിലെ നാലാം പ്രതി ഡേവിഡ് ഒളിവിലാണ്. 2007 ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിലാണ് മത്സ്യത്തൊഴിലാളിയായ ഡൊമിനിക്കിെന കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കാതെ സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് സേഹാദരി പുഷ്പലില്ലി അന്നത്തെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയതിനെതുടർന്നാണ് സംഭവത്തിന് പിന്നിലെ ദുരൂഹതയിലേക്ക് വഴിതുറന്ന അന്വേഷണമുണ്ടായത്. മനുഷ്യാവകാശ കമീഷെൻറ നിർദേശ പ്രകാരം ആർ.ഡി.ഒയുടെയും തഹസിൽദാരുടെയും സാന്നിധ്യത്തിൽ സെമിത്തേരിയിൽനിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ഇതിൽ തലക്കേറ്റ പ്രഹരമാണ് മരണകാരണമെന്ന് വ്യക്തമായി. പുഷ്പലില്ലിയുടെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 51 രേഖകളും തൊണ്ടിമുതലുകളും 37 സാക്ഷികളെയും വിചാരണവേളയിൽ കോടതി പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.