അപകടത്തിന് കാരണം സമരമെന്ന് കമ്പനി

ചവറ: പാലം തകർന്ന് ഇത്രയധികം വലിയ അപകടത്തിനും നിരവധിപേർക്ക് പരിക്കും സംഭവിക്കാൻ കാരണം മുന്നറിയിപ്പില്ലാത്ത സമരമാണെന്ന് കമ്പനി അധികൃതർ. 2014ൽ അറ്റകുറ്റപ്പണി നടത്തി പാലം ബലപ്പെടുത്തിയതാണ്. എന്നാൽ നൂറിലധികം പേർ മുദ്രാവാക്യം വിളികളോടെ പാലത്തിൽ ഇടിച്ചുകയറുകയായിരുന്നു. ദിനേന ജീവനക്കാർ വരിവരിയായി കടന്നുപോകുന്ന പാലത്തിൽ നിയന്ത്രണമില്ലാതെ ആളുകൾ കയറുകയായിരുന്നു എന്നും കമ്പനി അധികൃതർ പറഞ്ഞു. അപകടമുണ്ടായ ഉടൻ ദ്രുതഗതിയിൽ കമ്പനി ജീവനക്കാരാണ് രക്ഷാ പ്രവർത്തനം നടത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.