ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടാക്കി വിദ്യാർഥികളുടെ പ്രകടനം

ഇരവിപുരം: കേരള ടെക്നിക്കൽ യൂനിവേഴ്സിറ്റിയുടെ ഇയർ ഔട്ട് സംവിധാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഠിപ്പുമുടക്കിയ വിദ്യാർഥികൾ പ്രകടനമായി ദേശീയപാതയിൽ എത്തിയത് ഏറെനേരം ഗതാഗത തടസ്സമുണ്ടാക്കി. പ്രകടനം നടത്തുന്നതിന് അനുമതി വാങ്ങാത്തതിനാൽ ഇവർ പ്രകടനമായി റോഡിലെത്തുന്ന വിവരം പൊലീസും അറിഞ്ഞിരുന്നില്ല. പ്രകടനം തുടങ്ങി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായപ്പോഴാണ് പൊലീസ് എത്തിയത്. തിങ്കളാഴ്ച രാവിലെ 10ഒാടെയാണ് യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ അവസാന വർഷ വിദ്യാർഥികൾ ഒഴികെയുള്ളവർ പഠിപ്പുമുടക്കി പ്രകടനമായി റോഡിലെത്തിയത്. പ്രകടനം കൊല്ലം വരെ നീണ്ടപ്പോൾ ഗതാഗതക്കുരുക്കും നീണ്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.