റോഡിൽ വൻ കുഴികൾ; അലിമുക്ക്^അച്ചന്‍കോവില്‍ റോഡിൽ യാത്ര ദുഷ്​കരം

റോഡിൽ വൻ കുഴികൾ; അലിമുക്ക്-അച്ചന്‍കോവില്‍ റോഡിൽ യാത്ര ദുഷ്കരം പത്തനാപുരം: അലിമുക്ക്-അച്ചന്‍കോവില്‍ പാതയിലെ കുഴികളില്‍ വാഹനങ്ങള്‍ താഴുന്നു. മണിക്കൂറുകള്‍ ഗതാഗതവും തടസ്സപ്പെടുന്നതായി നാട്ടുകാര്‍. അച്ചൻകോവിൽ ചെമ്പനരുവി റോഡിൽ കച്ചറ തുറ ഭാഗത്താണ് വാഹനങ്ങള്‍ ദിവസവും അകപ്പെടുന്നത്. മണ്ണാറപ്പാറ റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കുഴികളില്‍ കല്ലും മണ്ണും ഇട്ട് നികത്തിയിരുന്നു. മഴ ശക്തമായയതോടെ ഇവിടെ ചളി നിറഞ്ഞു. പല വാഹനങ്ങളും ചളിയില്‍ താഴ്ന്നുപോകുകയാണ്‌. കുഴികള്‍ കാരണം അലിമുക്ക്-അച്ചന്‍കോവില്‍ അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം മിക്ക ദിവസങ്ങളിലും പൂർണമായും സ്തംഭിക്കും. നൂറിലധികം ആദിവാസി കുടുംബങ്ങളും അയ്യായിരത്തിലധികം യാത്രക്കാരും ആശ്രയിക്കുന്ന പാത തകര്‍ച്ചയിലായിട്ട് വര്‍‍‍ഷങ്ങൾ പിന്നിടുന്നു. ഇതിനു പുറമേ, അച്ചന്‍കോവില്‍, ചെമ്പനരുവി, ചെരിപ്പിട്ടകാവ്, മുള്ളുമല തുടങ്ങിയ മലയോര ഗ്രാമങ്ങള്‍ ആശ്രയിക്കുന്ന ഏകപാതയാണിത്. ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗവും ഇതാണ്. കെ.എസ്.ആര്‍.ടി.സി അടക്കം സർവിസ് നടത്തുന്ന പാതയാണിത്‌. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങള്‍ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥര്‍ക്കും നിരവധി തവണ പരാതിയും നൽകിയിരുന്നു. സഞ്ചാരയോഗ്യമായ പാതയ്ക്കായി രണ്ടു മാസം മുമ്പ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. അച്ചന്‍കോവില്‍ ക്ഷേത്രം, മണലാർ കുംഭാവുരുട്ടി ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ ആശയിക്കുന്നതും ഈ പാതയെയാണ്. ശബരിമല തീർഥാടന കാലത്തും നിരവധിയാളുകൾ പാതയെ ആശ്രയിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.