കായൽ ഭൂമി കൈയേറ്റം: കെട്ടിടങ്ങൾ പൊളിക്കരുതെന്നാവശ്യപ്പെട്ട്​ ഹരജി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലെ കെട്ടിടങ്ങൾ പൊളിക്കരുതെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി. വാട്ടർ വേൾഡ് ടൂറിസം കമ്പനിക്ക് വേണ്ടി മാത്യു ജോസഫാണ് ഹരജി നൽകിയത്. ആലപ്പുഴ മുനിസിപ്പാലിറ്റി, മുനിസിപ്പൽ ചെയർമാൻ, മുനിസിപ്പാലിറ്റി എൻജിനീയർ എന്നിവരാണ് എതിർകക്ഷികൾ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലിനാണ് ഹരജി ഫയൽ ചെയ്തത്. മുനിസിപ്പാലിറ്റി രാഷ്ട്രീയ വിരോധം തീർക്കാൻ ശ്രമിക്കുെന്നന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ 15 വർഷമായി ആവശ്യപ്പെടാത്ത രേഖകൾ ആവശ്യപ്പെട്ടു തുടങ്ങിയത് രാഷ്ട്രീയ ഗൂഢാലോചനയാണ്. ഇതു കാരണംതന്നെ ഈ രേഖകൾ ഹാജരാക്കാൻ കഴിയില്ലെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, വാട്ടർ വേൾഡ് ടൂറിസം കമ്പനി നിർമിച്ചിരിക്കുന്ന 32 കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശിച്ചിട്ടില്ലെന്ന് മുനിസിപ്പാലിറ്റി കോടതിയെ അറിയിച്ചു. ഇതുകൊണ്ടുതന്നെ ഹരജി നിയമപരമായി നിലനിൽക്കുമോ എന്നതിനെ സംബഡിച്ച വാദം കോടതി നവംബർ മൂന്നിന് എറണാകുളം ക്യാമ്പ് സിറ്റിങ്ങിൽ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.