കോഴിക്കോട്: ഹാദിയയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ സോളിഡാരിറ്റി ഹാദിയയുടെ വീട്ടിലേക്ക് വൈദ്യസംഘത്തെ അയക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ്. ഹാദിയയുടെ അഭിപ്രായവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പരിഗണിക്കണമെന്ന സുപ്രീംകോടതി നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍, പിതാവിെൻറ സംരക്ഷണത്തിലെന്ന പേരില്‍ സംഘ്പരിവാറിെൻറയും പൊലീസിെൻറയും തടവില്‍ കഴിയുന്ന ഹാദിയയുടെ സുരക്ഷിതത്വം ഉറപ്പാക്കല്‍ കേരളസര്ക്കാറിെൻറ ഉത്തരവാദിത്തമാണ്. ഹാദിയക്ക് സ്വബോധത്തോടെയും ആരോഗ്യത്തോടെയും കോടതിയില്‍ ഹാജരാകാനുള്ള സാഹചര്യവും സംവിധാനവും ഒരുക്കേണ്ടത് സര്‍ക്കാറാണ്. എന്നാല്‍, മനുഷ്യാവകാശകമീഷനും വനിതകമീഷനും ഇടത് സര്‍ക്കാര്‍ പ്രതിനിധികളും ഹാദിയയുടെ ആരോഗ്യസ്ഥിതിയിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ പോലും തയാറായിട്ടില്ല. ഹാദിയക്ക് വൈദ്യസഹായം ലഭ്യമാക്കുകയെന്ന ഉത്തരവാദിത്തത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണ് സോളിഡാരിറ്റി വൈദ്യസംഘത്തെ അയക്കുന്നതെന്നും പി.എം. സാലിഹ് കൂട്ടിചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.