മുഖ്യമന്ത്രിയും പൊലീസും ഒത്തുകളിക്കുന്നു - -യൂത്ത് കോൺഗ്രസ് കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിൽ പെൺകുട്ടി ആത്്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിയും പൊലീസും ഒത്തുകളിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രി നൽകിയ വാക്ക് പാലിക്കണം. കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തത് മാനേജ്മെൻറിനെ തൃപ്തിപ്പെടുത്താനാണ്. ആരോപണവിധേയരായവർക്ക് മുൻകൂർ ജാമ്യം ലഭിക്കാനുളള സമയം മനഃപൂർവം നൽകുകയാണ്. ഇന്നു നടന്ന പി.ടി.എ യോഗം മാനേജ്മെൻറ് സ്പോൺസർ ചെയ്തതാണ്. ഗൗരിയുടെ പിതാവിന് നേരിടേണ്ടിവന്ന കൂവലുകൾ മനുഷ്യമനസ്സാക്ഷിയുടെ മുഖത്തേറ്റ ചെളിപ്പാടുകളാണെന്നും നിർവാഹകസമിതിയോഗം വിലയിരുത്തി. ഗൗരിക്ക് നീതി ലഭിക്കും വരെ സമരരംഗത്ത് തുടരാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. ഇൗ ആവശ്യം ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെ കൊല്ലം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. കൊല്ലം അസംബ്ലി പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. മംഗലത്ത് വിനു, ഷെമീർ ചാത്തിനാംകുളം, അജു, ഉളിയക്കോവിൽ ഉല്ലാസ്, സച്ചിൻ പ്രതാപ്, ഹർഷാദ്, നിബു ജേക്കബ്, ഹാഷിർ, സക്കീർ, നൗഷർ, നവാസ്, ഉണ്ണി, അൻസർഷാ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.