മലയാളിയായ വൈസ് അഡ്മിറല്‍ അജിത്കുമാര്‍ നാവികസേന ഉപമേധാവി

ന്യൂഡൽഹി: നാവികസേന ഉപമേധാവിയായി എറണാകുളം സ്വദേശി വൈസ് അഡ്മിറൽ പി. അജിത് കുമാർ ചുമതലയേറ്റു. വൈസ് അഡ്മിറല്‍ കരംവീര്‍ സിങ് ചുമതലയൊഴിഞ്ഞതിനെ തുടർന്നാണിത്. ന്യൂഡല്‍ഹിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ കരംബീര്‍ സിങ്ങില്‍നിന്ന് അജിത്കുമാര്‍ ചുമതല ഏറ്റുവാങ്ങി. കഴക്കൂട്ടം സൈനിക് സ്കൂളിലും നാഷനൽ ഡിഫൻസ് അക്കാദമിയിലും പഠിച്ച അജിത് കുമാർ മിസൈൽ, പീരങ്കി ഉപയോഗത്തിൽ വിദഗ്ധനാണ്. അമേരിക്കയിലെ നേവൽ വാർ കോളജിലും ഉന്നത പഠനം നടത്തി. െഎ.എൻ.എസ് മുംബൈ, മൈസൂരു, ദ്രോണാചാര്യ അടക്കം നിരവധി യുദ്ധക്കപ്പലുകളിൽ പ്രവർത്തിച്ചു. 1981 ജൂലൈ ഒന്നിനാണ് നാവിക സേനയിൽ ചേര്‍ന്നത്. 2009ല്‍ ഫ്ലാഗ് റാങ്ക് ലഭിച്ചു. 2013 ഡിസംബർ മുതൽ 2016 ഫെബ്രുവരിവരെ നാവിക അക്കാദമി കമാൻഡൻറായിരുന്നു. photos/ Vice admiral Ajith Kumar
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.