സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകട പരമ്പര സൃഷ്​ടിക്കുന്നു

ആറ്റിങ്ങൽ: സ്വകാര്യ ബസുകളുടെ മത്സരയോട്ടം വീണ്ടും അപകട പരമ്പര സൃഷ്ടിക്കുന്നു. ആറ്റിങ്ങൽ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഓടുന്ന സ്വകാര്യ ബസുകളിൽ ഭൂരിഭാഗത്തിനും അമിതവേഗമാണ്. ഒരാഴ്ചക്കിടെ പത്തോളം അപകടങ്ങളാണ് സ്വകാര്യ ബസ് മൂലം ഉണ്ടായത്. ശനിയാഴ്ച മുനിസിപ്പൽ ഓഫിസിന് മുന്നിൽ ദേശീയപാതയിൽ സ്വകാര്യ ബസ് അമിതവേഗത്തിൽ എത്തി നാല് വാഹനങ്ങളെയാണ് ഇടിച്ചത്. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന നാല് വാഹനങ്ങളെയാണ് വേഗം നിയന്ത്രണമില്ലാതെ ബസ് ഇടിച്ചത്. കാൽനട യാത്രക്കാർ ഓടി മാറിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. കച്ചേരി ജങ്ഷനും ൈപ്രവറ്റ് ബസ്സ്റ്റാൻഡിനും ഇടക്കുള്ള അരകിലോമീറ്റർ തോന്നുംപടിയാണ് സ്വകാര്യ ബസുകൾ സഞ്ചരിക്കുന്നത്. വേഗം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വൺവേ സംവിധാനമായതിനാൽ രണ്ടാം പാതയിലൂടെ നൂറ് കിലോമീറ്ററിലധികം വേഗത്തിലാണ് ഹോൺ മുഴക്കി ഭീതി പരത്തി കടന്നുപോകുന്നത്. എതിർദിശയിൽനിന്ന് വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ നടപ്പാതയിലേക്ക് ഓടിച്ച് കയറ്റിയാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്. ഗതാഗത അവലോകന യോഗങ്ങളിലും മറ്റും പൊതുജനങ്ങൾ നിരന്തരം പരാതിപ്പെടുന്നത് ദേശീയാപാതയിൽ ഈ ഭാഗത്തെ ബസുകളുടെ അമിതവേഗം സംബന്ധിച്ചാണ്. എന്നാൽ, പരിഹാരം കാണാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ നടപടി സ്വീകരിക്കുന്നില്ല. ഇതി​െൻറ അവസാനത്തെ ഇരകളാണ് ശനിയാഴ്ച മുനിസിപ്പൽ ഓഫിസിന് മുന്നിൽ അപകടത്തിൽപ്പെട്ട നാല് കാറുകളും അതിലെ യാത്രക്കാരും. ശനിയാഴ്ചതന്നെ ബൈക്ക് സ്വകാര്യബസിന് പിന്നിൽ ഇടിച്ചുകയറിയ സംഭവവുമുണ്ടായി. ബസ് വേഗത്തിൽ വരുകയും ബസ് സ്റ്റോപ്പിന് മുന്നിൽ പെെട്ടന്ന് േബ്രക്കിടുകയും ചെയ്തതാണ് ബൈക്ക് അപകടത്തിൽപ്പെടാൻ കാരണം. തിങ്കളാഴ്ച രാവിലെ പൂവമ്പാറക്ക് സമീപത്ത് നടന്ന അപകടവും സ്വകാര്യ ബസി​െൻറ അമിത വേഗം കൊണ്ടുണ്ടായതാണ്. പൂവമ്പാറ പാലം മുതൽ ഇതര വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് കയറി വന്ന ബസാണ് വളവിൽ കാറിൽ ഇടിച്ചുകയറിയത്. അപകട സാധ്യതയേറിയ വളവിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് കാറിനെ ഇടിച്ചത്. ബസ് തട്ടി ഇതേദിശയിൽ വന്ന ജീപ്പ് റോഡരികിലെ പുരയിടത്തിലേക്ക് ഇറങ്ങിപ്പോയി. ജീപ്പിന് കേടുപാടുകളൊന്നും ഉണ്ടായില്ല. എന്നാൽ, കാർ പൂർണമായും തകർന്നു. പൊലീസ് കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. നഗരത്തിൽ ഭീതി പരത്തുന്ന രീതിയിലുള്ള സ്വകാര്യ ബസുകളുടെ സഞ്ചാരം നിയന്ത്രിക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നേതാദ്യോഗസ്ഥർക്ക് നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.