സർക്കാർ സ്കൂളിലെ പാചകപ്പുര തെരുവുനായ്ക്കളുടെ ശയ്യാകേന്ദ്രം

* ചെറിയഴീക്കൽ ഗവ. സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നിടത്താണ് നായ്ക്കളുടെ ഉറക്കം കരുനാഗപ്പള്ളി: ഇരുനൂറോളം വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്ന സർക്കാർ വിദ്യാലയത്തി​െൻറ പാചകപ്പുര തെരുവുനായ്ക്കളുടെ ശയ്യാകേന്ദ്രം. ഏറ്റവും അധികം മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ചെറിയഴീക്കൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരക്കാണ് ഇൗ ദുർഗതി. ആലപ്പാട് പഞ്ചായത്തിലെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലും ഇത്ര വൃത്തിഹീനമായ അടുക്കളയില്ല. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 200ഒാളം കുട്ടികൾക്ക് നാല് കറികളോടെ ഉച്ചഭക്ഷണം തയാറാക്കുന്നത് ഈ പാചക മുറിയിലാണ്. വാതിലിന് കതകില്ല. നായ്ക്കൾ ഉറങ്ങുന്നതും ഇവിടെതന്നെ. ജില്ല പഞ്ചായത്തി​െൻറ നിയന്ത്രണത്തിലുള്ളതാണ് പൊതുവിദ്യാലയം. തീരദേശ വികസന കോർപറേഷന് ഒന്നര വർഷമായി പ്രോജക്ടുകൾ സമർപ്പിെച്ചങ്കിലും ഫയലുകൾ ഉറക്കത്തിലാണ്. എം.എൽ.എ.ഫണ്ടും ഈ സ്കൂളിനെ തേടി എത്തിയില്ല. അഞ്ചു ലക്ഷം രൂപ െചലവഴിച്ചാൽ ഡൈനിങ് ഹാൾ ഉൾെപ്പടെ പാചകപ്പുര നിർമിക്കാം. മത്സ്യത്തൊഴിലാളി ക്ഷേമത്തിന് ഫണ്ടുകൾ ഉെണ്ടങ്കിലും ഇങ്ങോട്ട് എത്തുന്നില്ല. സ്കൂൾ പി.ടി.എകൾ കെട്ടിടത്തിനും കമ്പ്യൂട്ടറുകൾക്കുമായി സമീപിക്കുന്നതല്ലാതെ പാചകപ്പുരയുടെ ആവശ്യവുമായി ഒരു സ്കൂളുംതന്നെ സമീപിച്ചിട്ടിെല്ലന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.