ചായക്കടക്കാരനെ അടിച്ചുവീഴ്ത്തി മാല കവർന്നു; മൂന്നംഗ സംഘത്തിനായി തിരച്ചിൽ

നെടുമങ്ങാട്: റോഡിലൂടെ നടന്നുവരുകയായിരുന്ന ചായക്കടക്കാരനെ അടിച്ചുവീഴ്ത്തി മൂന്നംഗ സംഘം അഞ്ചുപവൻ മാല കവർന്നു. പരിക്കേറ്റ അരുവിക്കര തറട്ട സദേശി രാജുവിനെ പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീട്ടിൽനിന്ന് തറട്ടയിലെ കടയിലേക്ക് വരുകയിയിരുന്നു രാജു. മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്കി​െൻറ അമിതവേഗം ചോദ്യം ചെയ്തതാണ് മർദന കാരണമെന്ന് പൊലീസ് പറയുന്നു. നിലത്തുവീണ രാജുവി​െൻറ കഴുത്തിലെ അഞ്ചുപവൻ സ്വർണമാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം പ്രതിരോധിച്ചതോടെ ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു. മുക്കാൽ ഭാഗം മാലയും പിടിച്ചുപറിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. അന്വേഷണത്തിൽ ആര്യനാട് പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണക്കേസിൽ പ്രതികളായ മൂവർ സംഘമാണ് ഇതിനുപിന്നിലെന്ന് തിരിച്ചറിഞ്ഞു. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായി അരുവിക്കര എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.