വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്​റ്റിൽ

പാറശ്ശാല: വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമരവിള ആശാരിവിള മുള്ളാരി വിളയിൽ ആറുകാൽപ്പുര പുത്തൻവീട്ടിൽ ചക്ക ജയൻ എന്ന ജയകുമാറാണ് (44 ) പിടിയിലായത്. 2012ലെ ഓണദിവസം മുൻവൈരാഗ്യത്തിൽ അമരവിള തട്ടാരക്കോണം ആർ.സി സ്ട്രീറ്റിൽ സുജിനെ (27) ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. അടിയുടെ ആഘാതത്തിൽ തലക്കും നെട്ടല്ലിനും ഗുരുതര പരിക്കേറ്റ സജിൻ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ കഴിഞ്ഞദിവസം അമരവിളക്ക് സമീപം പൊലീസ് പിടികൂടുകയായിരുന്നു. പാറശ്ശാല സി.ഐ ബിനു, എസ്.ഐ വിനീഷ്, കോൺസ്റ്റബിൾമാരായ അരുൺ, ബിജു, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫോട്ടോ പിടിയിലായ ജയകുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.