ബൈക്ക് ബസിലിടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

അഞ്ചൽ: അഞ്ചൽ--ആയൂർ റോഡിൽ കൈപ്പളളി സൊസൈറ്റി ജങ്ഷന് സമീപം ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. അഞ്ചൽ മന്നം എൻ.എസ്.എസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥികളായ എം.ആർ. അഖിൽ, മിഥുൻ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. സ്വകാര്യ ബസ് ആയൂരിൽനിന്ന് അഞ്ചലിലേക്കും ബൈക്ക് ആയൂരേക്കും പോകവെയായിരുന്നു അപകടം. അഖിലിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയിലും മിഥുനെ സാരമായ പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽകോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ചൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.