ചിറയിൻകീഴ്: കയര്‍ മേഖലയെക്കുറിച്ചും ഉൽപാദനത്തെക്കുറിച്ചും പഠനത്തിനായി ജര്‍മൻ വിദ്യാർഥി സംഘം ആനത്തലവട്ടം കയര്‍ സഹകരണ സംഘം സന്ദര്‍ശിച്ചു. കയര്‍ ഉല്‍പാദനത്തിെൻറ വിവിധ ഘട്ടങ്ങളെക്കുറിച്ച് നേരിട്ടറിയാനും കയറിെൻറ വിപണനം, കച്ചവട സാധ്യതകള്‍ എന്നിവയെക്കുറിച്ച് പഠിക്കാനും വേണ്ടിയാണ് സംഘം എത്തിയത്. കയര്‍ സംഘം സെക്രട്ടറി അശോകനാണ് ജർമൻ വിദ്യാർഥി സംഘത്തിന് കാര്യങ്ങൾ വിശദീകരിച്ച് നൽകിയത്. തുടര്‍ന്ന്, കയര്ഫെഡിെൻറ വിവിധ കയര്‍ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന മാറ്റ്സ് ആൻഡ് മാറ്റിങ്സില്‍ എത്തി വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്നതു കണ്ട് മനസ്സിലാക്കാൻ ആലപ്പുഴയിലേക്ക് തിരിച്ചു. ജര്‍മനിയിലെ ' Werner Herzog rogue' എന്ന സ്കൂളിലെ വിദ്യാർഥികളാണ് സന്ദര്‍ശനത്തിനായെത്തിയത്. കോരാണി ട്രിവാന്‍ഡ്രം ഇൻറര്‍നാഷനല്‍ സ്കൂളാണ് ജര്‍മനിയിലെ സ്കൂളുമായി ബന്ധപ്പെട്ട് വിദ്യാർഥികള്‍ക്ക് അവസരമൊരുക്കിയത്. കൂടാതെ, ട്രിവാന്‍ഡ്രം ഇൻറര്‍നാഷനല്‍ സ്കൂളിലെ വിദ്യാർഥികളെ ജര്‍മനിയിലേക്കും പഠനത്തിനായി കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.