കന്യാകുമാരി ജില്ലക്ക്​ നാളെ അവധി

നാഗർകോവിൽ: കന്യാകുമാരി ജില്ല രൂപവത്കരണവുമായി ബന്ധപ്പെട്ട് ജില്ലക്ക് ബുധനാഴ്ച പ്രാദേശിക അവധി നൽകി ജില്ല ഭരണകൂടം ഉത്തരവിറക്കി. ഇതനുസരിച്ച് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. റേഷൻകടയിൽ മോഷണം നാഗർകോവിൽ: ആശാരിപള്ളത്തിന് സമീപം പാമ്പൻവിള റേഷൻകടയിൽനിന്ന് രണ്ടു ചാക്ക് അരിയും ഒരു ചാക്ക് പഞ്ചസാരയും മോഷണം പോയി. തിങ്കളാഴ്ച രാവിലെ കടയിൽ എത്തിയ ജീവനക്കാരാണ് വാതിൽ കുത്തിത്തുറന്ന് കിടക്കുന്നത് കണ്ടത്. രാജാക്കമംഗലം പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.