കുന്നിക്കോട്: ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ തൊഴിലാളി കോൺഗ്രസ് നടന്നു. വിളക്കുടിയിൽ ജില്ല പ്രസിഡൻറ് എൻ. അഴകേശൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് നടുക്കുന്നിൽ നൗഷാദ് അധ്യക്ഷതവഹിച്ചു. 200 തൊഴിൽ ദിനങ്ങളും 500 രൂപ ശമ്പളവും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി കാഞ്ഞിരവിള അജയകുമാർ, അയത്തിൽ തങ്കപ്പൻ, ജോസ് വിമൽരാജ്, പഞ്ചായത്ത് അംഗങ്ങളായ ഷീലാ ചന്ദ്രബാബു, ടി. ബിജു, എം. ഷാജി, വിജയലക്ഷ്മിയമ്മ, ഗീതാകുമാരി, ഫാത്തിമ, വത്സല, അന്നമ്മ തോമസ്, ഗീത, ആശ ബിജു, നജീബ്, വിജയൻ പിള്ള, പി. ബാബു, ഷൈജു എന്നിവർ പങ്കെടുത്തു. കാർഷിക സെമിനാര്‍ (ചിത്രം) പത്തനാപുരം: കൃഷിഭവെൻറ ആഭിമുഖ്യത്തിൽ ആത്മപദ്ധതിയുടെ ഭാഗമായി പത്തനാപുരം മൗണ്ട് താബോർ ഹൈസ്കൂളിൽ കാർഷിക സെമിനാര്‍ സംഘടിപ്പിച്ചു. പത്തനാപുരം കൃഷി ഓഫിസർ പി.ബി. സരള അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് നജീബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാർഥികളും നൂറോളം വരുന്ന കർഷകരും പങ്കെടുത്തു. പട്ടാഴി കൃഷി ഓഫിസർ കെ.എസ്. പ്രദീപ് ക്ലാസെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ കോശി തോമസ്, മാനേജർ ഫാ. ബഞ്ചമിൻ മാത്തൻ പുനലൂർ ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥർ, സ്കൂൾ കാർഷിക ക്ലബ് കൺവീനർമാരായ ശാന്തി, ജസി ജോൺ, വിദ്യാർഥി പ്രതിനിധി നൈമ എന്നിവർ സംസാരിച്ചു. തണ്ടാൻ മഹാസഭ അഭിനന്ദിച്ചു കാവനാട്: പട്ടികവിഭാഗക്കാരന് ക്ഷേത്രപൂജാതികർമം ചെയ്യുന്നതിന് അവസരമൊരുക്കിയ സർക്കാർ നടപടിയെ തണ്ടാൻ മഹാസഭ കൊല്ലം യൂനിയൻ സെക്രട്ടറി എൻ. രഘുനാഥൻ അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ ഇതുമാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് വേലായുധൻ, ജനറൽ സെക്രട്ടറി ചെല്ലപ്പൻ രാജപുരം എന്നിവർക്ക് ഡിസംബർ അവസാനവാരം സ്വീകരണം നൽകും. വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുവിതരണവും നേതൃപരിശീലന ക്യാമ്പും അതോടനുബന്ധിച്ച് നടത്തും. യൂനിയൻ പ്രസിഡൻറ് ദാസൻ കേരളപുരം, കെ.പി. ശ്രീകണ്ഠൻ, ശിവദാസൻ, രാജേന്ദ്രൻ എന്നിവർ കൗൺസിൽ യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.