ഗൗരി നേഘയുടെ മരണം: കുറ്റവാളികളെ നിയമത്തി​െൻറ പിടിയില്‍ കൊണ്ടുവരണം^സുധീരൻ (ചിത്രം^kg1)

ഗൗരി നേഘയുടെ മരണം: കുറ്റവാളികളെ നിയമത്തി​െൻറ പിടിയില്‍ കൊണ്ടുവരണം-സുധീരൻ (ചിത്രം-kg1) കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണത്തിന് പിന്നിലെ കുറ്റവാളികളെ നിയമത്തി​െൻറ പിടിയില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. മരുത്തടി വരേമ്പക്കടവിലെ ഗൗരിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസി​െൻറ ഭാഗത്തുനിന്ന് വേണ്ട പ്രവര്‍ത്തനം ഉണ്ടാകുന്നില്ല എന്ന് രക്ഷാകർത്താക്കള്‍ക്ക് പരാതിയുണ്ട്. മുഖ്യമന്ത്രിയെ കണ്ട് അവര്‍ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രതീക്ഷിക്കനുസരിച്ച് നടപടി ഉണ്ടാക്കുകയാണ് വേണ്ടതെന്ന് സുധീരന്‍ പറഞ്ഞു. വളരെ പ്രാകൃതമായ ശിക്ഷാരീതികൾ ഈ സ്‌കൂളില്‍ അവലംബിക്കുെന്നന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തുന്നതു പോലുള്ള ശിക്ഷാരീതി മറ്റെവിടെയെങ്കിലും ഉള്ളതായി കേട്ടിട്ടില്ല. ഇതിനെപ്പറ്റി മാതാപിതാക്കള്‍ പരാതി പറയുന്നത് സ്വാഭാവികമാണ്. അതി​െൻറ പേരില്‍ കുട്ടികളെ പീഡിപ്പിക്കുന്ന നടപടി വിദ്യാഭ്യാസമേഖലക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. ഇങ്ങനെയുള്ള ക്രിമിനല്‍ മനോഭാവമുള്ള അധ്യാപകര്‍ക്ക് കൗണ്‍സലിങ് അടക്കം നടത്തേണ്ടതാണെന്നും സുധീരന്‍ പറഞ്ഞു. അധ്യാപികമാരെ അറസ്റ്റ് ചെയ്യുന്നതുവരെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കരുതെന്ന് പിതാവ് പ്രസന്നകുമാര്‍ ആവശ്യപ്പെട്ടു. രക്ഷാകർത്താക്കളെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂള്‍ തുറക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പ്രതികളെ സംരക്ഷിക്കുന്നതിന് ശക്തമായ ശ്രമവും നടക്കുന്നുണ്ട് . പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് സ്‌കൂള്‍ തുറക്കുന്നപക്ഷം ഭാര്യയും മകളുമൊത്ത് സ്കൂളിനു മുന്നില്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്ന് അദ്ദേഹം സുധീരനോട് പറഞ്ഞു. കേസ് ഒതുക്കുന്നതിന് ചില ഇടനിലക്കാര്‍ വാഗ്ദാനങ്ങളുമായി എത്തിയതായും പ്രസന്നകുമാര്‍ പറഞ്ഞു. ഗൗരിയുടെ മാതാവ് ഷാലി, അനുജത്തി മീര കല്യാണ്‍, മറ്റു ബന്ധുക്കള്‍ എന്നിവരുമായും സംസാരിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, വൈസ് പ്രസിഡൻറ് സൂരജ് രവി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.