തിരുവനന്തപുരം: ദയക്ക് അഞ്ചുമാസം മാത്രമാണ് പ്രായം. ഒരായുസ്സിെൻറ വേദന ഈ കുരുന്ന് ജീവിതം ഇപ്പോഴേ അനുഭവിച്ചു. ജനിച്ച് ഒരുമാസം കഴിഞ്ഞപ്പോഴാണ് രോഗം കണ്ടുപിടിച്ചത്. കരള്‍ മാറ്റിവെക്കൽ മാത്രമായിരുന്നു പരിഹാരം. ഇതിന് ആദ്യമൊരു ശസ്ത്രക്രിയ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ നടത്തിയെങ്കിലും വിജയകരമായില്ല. വീണ്ടും കരള്‍ ഭാഗം വീര്‍ത്തുവന്നു. മരുന്നുകൾ കൊണ്ടുമാത്രം ജീവൻ നിലനിർത്തുന്ന കുരുന്നിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിൽ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണം. അതിന് ഭീമമായ തുകയാണ് ചെലവുവരുന്നത്. കരള്‍ പകുത്തുനല്‍കാന്‍ മാതൃസഹോദരി തയാറാണ്. എന്ന ാല്‍, 15 ലക്ഷം രൂപയുണ്ടെങ്കില്‍ മാത്രമേ ദയയുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ കഴിയൂവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വര്‍ക്കല ചെറുന്നിയൂര്‍ സുധര്‍മിണിനിലയത്തില്‍ അനില്‍ജിത്ത്-- റോസമ്മ ദമ്പതികള്‍ക്ക് മുന്നില്‍ യാതൊരു മാര്‍ഗവുമില്ല. വലിയ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ നിര്‍ധനരായ ഇവര്‍ പകച്ചുനില്‍ക്കുകയാണ്. സ്വന്തമായി ഭൂമിയോ വീടോ ഇവർക്ക് ഇല്ല. പ്ലംബിങ്, ഇലട്രിക്കല്‍ തൊഴിലാളിയായ അനില്ജിത്തിെൻറ ചെറിയ വരുമാനത്തിലാണ് കാര്യങ്ങൾ നടത്തുന്നത്. ദയയുടെ ജീവന്‍ നിലനിര്‍ത്താന്‍ കരുണയുള്ള കരങ്ങളുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ പ്രാർഥനയും കണ്ണീരുമായി കഴിയുകയാണ് ഈ ദമ്പതികള്‍. ദയയുടെ ചികിത്സാ സഹായത്തിനായി ചെറുന്നിയൂര്‍ എസ്.ബി.ഐയില്‍ മാതാവ് റോസമ്മയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. എസ്.ബി.ഐ അക്കൗണ്ട് നമ്പര്‍: 67328574251. ഐ.എഫ്.എസ് കോഡ്: എസ്.ബി.ഐ.എന്‍ 0070347. ഫോണ്‍: 8589809711.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.