നിർമൽ കൃഷ്ണ ഫിനാസ് തട്ടിപ്പ്: ആത്മഹത്യ ചെയ്ത ഗൃഹനാഥ​െൻറ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു

പാറശ്ശാല: നിർമൽ കൃഷ്ണ ഫിനാൻസ് തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത ഗൃഹനാഥ​െൻറ മൃതദേഹവുമായി എം.എൽ.എമാരുടെ നേതൃത്വത്തിൽ നിക്ഷേപകരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു. മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിെവച്ച 25 ലക്ഷം രൂപയാണ് താന്നിവിള അശ്വതിയിൽ വേണുഗോപാലൻനായർ (63) നിർമൽ കൃഷ്ണ ഫിനാൻസിൽ നിക്ഷേപിച്ചിരുന്നത്. പണം നഷ്ടെപ്പട്ടതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ഉദിയൻകുളങ്ങര ജങ്ഷനിൽ അര മണിക്കൂറോളം ദേശീയപാത ഉപരോധിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്േമാർട്ടത്തിനു ശേഷം ഉച്ചയോടെ ഇവിടെ എത്തിക്കുകയായിരുന്നു. ഫിനാൻസ് ഉടമയായ നിർമലനെ അറസ്റ്റ് ചെയ്യണമെന്നും തുക എത്രയും പെെട്ടന്ന് മടക്കി നൽകണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. തുടർന്ന് പൊലീസുമായി നടത്തിയ ചർച്ചയിൽ ഉപരോധം പിൻവലിക്കുകയായിരുന്നു. തുടർന്ന് ഉദിയൻകുളങ്ങരക്ക് സമീപത്തെ വീട്ടിലെത്തിച്ച് നാേലാടെ സംസ്കരിച്ചു. എം.എൽ.എമാരായ കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം കരമന ജയൻ, എം.ആർ. സൈമൺ, വട്ടവിള വിജയൻ, വിൻസ​െൻറ് എന്നിവർ ഉപരോധത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.