ഫയർഫോഴ്സ് എത്തിയപ്പോഴേക്കും 'പരേതൻ' കവലയിലൂടെ നടന്നുവന്നു

ശാസ്താംകോട്ട: മൂന്നുദിവസമായി കാണാതായ ഗൃഹനാഥ​െൻറ 'മൃതദേഹം' കിണറ്റിൽനിന്ന് പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘം എത്തിയപ്പോഴേക്കും 'പരേതൻ' ജീവനോടെ കവലയിൽ പ്രത്യക്ഷപ്പെട്ടു. ശൂരനാട് വടക്ക് പാറക്കടവ് പുലിക്കുളം പനച്ചി വിളയിൽ വിദ്യാധരൻ നായരാണ് (52) നാട്ടുകാരെയും വീട്ടുകാരെയും ആശങ്കയിലാഴ്ത്തിയശേഷം നാടകീയമായി മടങ്ങിയെത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പേതാടെയാണ് നാട്ടുകാർ ശാസ്താംകോട്ട ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. വിദ്യാധരൻനായരുടെ വസ്ത്രങ്ങളും ചെരിപ്പും വീട്ടിലെ കിണറി​െൻറ പരിസരത്ത് കണ്ടതിനെ തുടർന്നായിരുന്നിത്. ഉടൻതന്നെ അഗ്നിശമന സേന ഉദ്യോഗസ്ഥർ വലിയ സന്നാഹങ്ങളുമായി സംഭവസ്ഥലത്തേക്ക് കുതിച്ചു. പിന്നാലെ ജീപ്പിൽ സ്റ്റേഷൻ ഓഫിസറും ശൂരനാട്ടെത്തി. സേനാംഗങ്ങൾ കിണറ്റിൽ ഇറങ്ങാൻ തയാറെടുക്കവെ പുലിക്കുളം കവലയിൽ വിദ്യാധരൻനായരെ കണ്ടതായ വിവരമെത്തി. ഇതോടെ നാട്ടുകാർ അവിടേക്ക് കുതിച്ചു. പിന്നാലെ അഗ്നിശമന സേനാംഗങ്ങളും. ഇതിനിടെ വിദ്യാധരൻ നായരെ നാട്ടുകാർ അനുനയത്തിൽ വളഞ്ഞുെവച്ച് ശൂരനാട് പൊലീസിനെ വരുത്തി. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇദ്ദേഹത്തെ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കൊപ്പം വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.