കോർപറേഷൻ രണ്ടാംവാർഷികം; ജനന^മരണ വിഭാഗത്തി​ലെ മുക്കാൽലക്ഷം അപേക്ഷകൾ തീർപ്പാക്കാൻ തീരുമാനം

കോർപറേഷൻ രണ്ടാംവാർഷികം; ജനന-മരണ വിഭാഗത്തിലെ മുക്കാൽലക്ഷം അപേക്ഷകൾ തീർപ്പാക്കാൻ തീരുമാനം തിരുവനന്തപുരം: ജനന-മരണ രജിസ്ട്രേഷൻ വിഭാഗത്തിൽ കെട്ടിക്കിടക്കുന്ന മുക്കാൽ ലക്ഷത്തിൽപരം അപേക്ഷകൾ കോർപറേഷ‍​െൻറ രണ്ടാംവാർഷികത്തോടനുബന്ധിച്ച് തീർപ്പാക്കുന്നു. ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾക്ക് 1995 മുതൽ അപേക്ഷിച്ചതും നിസ്സാരകാരണങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർ തടഞ്ഞുെവച്ചവയും കൃത്യസമയത്ത് രേഖകൾ ഹാജരാക്കാത്തതുമായ 85,000 സർട്ടിഫിക്കറ്റുകൾ അപേക്ഷകർക്ക് നൽകാനാണ് തീരുമാനം. സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭ്യമാക്കാനുള്ള നടപടി ഇൻഫർമേഷൻ കേരള മിഷൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. അതേസമയം, 1970 മുതൽ നാലുലക്ഷത്തോളം സർട്ടിഫിക്കറ്റുകൾ ജനന-മരണ രജിസ്ട്രേഷൻ വിഭാഗത്തിൽനിന്ന് വിവിധ കാരണങ്ങളാൽ ഇനിയും നൽകാനുണ്ടെന്നും കണക്കുണ്ട്. 1995ന് ശേഷം ജനന സർട്ടിഫിക്കറ്റിനുള്ള രണ്ടായിരം അപേക്ഷകളും മരണ സർട്ടിഫിക്കറ്റിനുള്ള 60,000 അപേക്ഷകളും വിവാഹ സർട്ടിഫിക്കറ്റിനുള്ള 22,347 അപേക്ഷകളും കോർപറേഷനിൽ കെട്ടിക്കിടക്കുന്നതായാണ് കണക്ക്. പേരിനൊപ്പമുള്ള ഇനിഷ്യലിലെ വ്യത്യാസം, ആശുപത്രി രേഖകളിലും അപേക്ഷകളിലും പേര്, വിലാസം എന്നിവ വ്യത്യസ്തമായി രേഖപ്പെടുത്തിയിട്ടുള്ളവ തുടങ്ങിയ ന്യൂനതകൾ കണ്ടെത്തിയതി​െൻറ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റുകൾ നൽകാത്തത്. പലതവണ രേഖാമൂലം അറിയിപ്പ് നൽകിയിട്ടും കൃത്യമായ രേഖകൾ ഹാജരാക്കാത്തവർക്കും ഇതുവരെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കൂട്ടത്തോടെ സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേർക്ക് പ്രയോജനംചെയ്യും. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് തയാറാക്കാനാണ് നിർദേശം. പുതുതായി നൽകുന്ന സർട്ടിഫിക്കറ്റിലും എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കാൻ പ്രത്യേകം അപേക്ഷ നൽകാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ജനനം, മരണം, വിവാഹം എന്നിവക്കുള്ള രജിസ്ട്രേഷൻ നിർബന്ധമാക്കിയതിന് ശേഷം കോർപറേഷനിൽ ലഭിച്ച നാലുലക്ഷത്തോളം അപേക്ഷകളിൽ ഇനിയും സർട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടില്ലെന്നാണ് കണക്ക്. 1995ന് ശേഷമുള്ള അപേക്ഷകൾ പരിഗണിച്ചശേഷം വർഷക്രമത്തിൽ ഇവ വിതരണംചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നവംബർ 12നാണ് കോർപറേഷൻ ഭരണസമിതിയുടെ രണ്ടാംവാർഷികം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.