Posted On
date_range Updated On
date_range 'ഒ.എൻ.വി കാവ്യസംസ്കൃതി' പ്രകാശനം ഒന്നിന്
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ഒ.എൻ.വി കുറുപ്പിെൻറ സമ്പൂർണ കൃതികളുടെ സമഗ്ര പഠനഗ്രന്ഥമായ 'ഒ.എൻ.വി കാവ്യസംസ്കൃതി' ഒന്നിന് രാവിലെ പത്തിന് വി.ജെ.ടി ഹാളിൽ വി.എസ്. അച്യുതാനന്ദൻ പ്രകാശനം ചെയ്യും. ഒ.എൻ.വിയുടെ 54 കൃതികളെക്കുറിച്ച് തയാറാക്കിയ പഠന പ്രബന്ധങ്ങൾ അടങ്ങിയ പുസ്തകമാണിത്. കവിയുടെ പത്നി സരോജിനി പുസ്തകം ഏറ്റുവാങ്ങും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും. പിരപ്പൻകോട് മുരളി പുസ്തകപരിചയം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.