സംസ്ഥാന സി.ബി.എസ്​.ഇ കായികമേള കീരിടം ഉറപ്പിച്ച്​ പൂ​െച്ചട്ടി വിദ്യാഭവ​നും കടുത്ത പോരാട്ടത്തിൽ അടിമാലി വിശ്വദീപ്തിയും മുന്നേറുന്നു

*രണ്ടാംദിനം റിലേയിലടക്കം 12 റെക്കോഡ് പിറന്നു പാലാ: സംസ്ഥാന സി.ബി.എസ്.ഇ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പൂച്ചെട്ടി ഭാരതീയ വിദ്യാഭവനും അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളും മുന്നേറ്റം തുടരുന്നു. തൃശൂർ മുതൽ കാസർകോടുവരെയുള്ള ജില്ലകളും ലക്ഷദ്വീപും ഉൾപ്പെടുന്ന ക്ലസ്റ്റർ 10ൽ 135 പോയൻറുമായി കിരീടം ഉറപ്പിച്ചാണ് പൂെച്ചട്ടി വിദ്യാഭവ​െൻറ കുതിപ്പ്. കിരീടത്തിനായി കടുത്ത പോരാട്ടം നടക്കുന്ന ക്ലസ്റ്റർ 11ൽ 128 പോയൻറുമായി അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളാണ് മുന്നിൽ. ക്ലസ്റ്റർ 10ൽ മാള ഹോളിേഗ്രസ് അക്കാദമി (91), തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ (71) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളംവരെയുള്ള ജില്ലകൾ ഉൾപ്പെടുന്ന ക്ലസ്റ്റർ 11ൽ ആതിഥേയരായ കൂത്താട്ടുകുളം മേരിഗിരി സി.എം.ഐ പബ്ലിക് സ്കൂൾ 113 പോയൻറുമായി രണ്ടാമതുണ്ട്. മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യ പബ്ലിക് സ്കൂളാണ് മൂന്നാമത്(103). പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റി​െൻറ രണ്ടാംദിനം റിലേയിലടക്കം 12 റെക്കോഡ് പിറന്നു. ഇതോടെ രണ്ടുദിവസങ്ങളിലായി മൊത്തം 24 റെക്കോഡിന് പുതുഅവകാശികളായി. ഞായറാഴ്ച മേളക്ക് സമാപനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.