ജൈവ കീടനാശിനികൾ വ്യവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കും ^മന്ത്രി വി.എസ്​. സുനിൽകുമാർ

ജൈവ കീടനാശിനികൾ വ്യവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കും -മന്ത്രി വി.എസ്. സുനിൽകുമാർ തിരുവനന്തപുരം: കാർഷിക സർവകലാശാലകളിലെ കൃഷിവിജ്ഞാൻ കേന്ദ്രങ്ങളിൽ വ്യവസായികാടിസ്ഥാനത്തിൽ ജൈവകീടനാശിനികൾ ഉൽപാദിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജി.എസ്.ടിയിൽനിന്ന് ധാന്യവിളകളെ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇടവിള കൃഷിയിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് വാർത്തസമ്മേളനത്തിൽ മന്ത്രിക്കൊപ്പം സംബന്ധിച്ച ഐ.സി.എ.ആർ ഡയറക്ടർ ജനറൽ ഡോ. ടി. മൊഹപത്ര പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിക്കറാം മീണ, ഐ.സി.എ.ആർ ഡയറക്ടർ ഡോ. അർച്ചന മുഖർജി എന്നിവർ സന്നിഹിതരായിരുന്നു. box മറ്റ് തീരുമാനങ്ങൾ: മണ്ണൂത്തി കാർഷിക സർവകലാശാലയിലെ രണ്ടു കേന്ദ്രങ്ങളിലായി വൻതോതിൽ ജൈവകീടനാശിനി ഉൽപാദിപ്പിക്കും കൃഷിവിജ്ഞാൻ കേന്ദ്രങ്ങൾക്ക് സാമ്പത്തിക സഹായം കീടനാശിനികളുടെ പരിശോധനക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ സഹായം ശ്രീകാര്യത്തെ ഐ.സി.എ.ആർ സി.ടി.സി.ആർ.ഐയിൽ നടന്ന കേന്ദ്ര സംസ്ഥാന സമ്പർക്ക യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണ സുഗന്ധ വിളകളിലെ കീടനാശിനി പ്രയോഗം ഒഴിവാക്കുന്നതിന് കേരളത്തിലെ കർഷകർക്കിടയിൽ പ്രചാരണം നടത്തും കേരളത്തി​െൻറ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിർദേശങ്ങൾ ഒരുമാസത്തിനകം ഐ.സി.എ.ആറിന് നൽകും ഫയലിൽനിന്ന് വയലിലേക്ക് എന്ന നൂതന ആശയെമത്തിക്കും കാർഷിക മേഖലയിലെ ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കാർഷിക ഉൽപാദന കമീഷണർ അധ്യക്ഷനായ സമിതി നാളികേര വർഷാചരണത്തി​െൻറ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 65 ഇന പരിപാടിയുമായി ഐ.സി.എ.ആർ സഹകരിക്കും കേരളത്തിനാവശ്യമായ മികച്ച തെങ്ങിൻതൈകൾ രണ്ടു വർഷത്തിനകം പീലിക്കോടുള്ള ഐ.സി.എ.ആർ കേന്ദ്രത്തിൽ ഉൽപാദിപ്പിക്കും പ്രതികൂല കാലാവസ്ഥയിലും മികച്ച വിള ലഭിക്കുന്ന നെല്ലിനങ്ങളും ഉൽപാദിപ്പിക്കും കാർഷിക സർവകലാശാലയും സർക്കാറും ചേർന്ന് തയാറാക്കുന്ന വിത്തുബാങ്ക് പദ്ധതിയിൽ ഐ.സി.എ.ആർ സഹകരിക്കും മികച്ച മഞ്ഞൾ വിത്ത് ലഭ്യമാക്കും ഓയിൽപാമി​െൻറ 1000 ഹെക്ടർ സ്ഥലത്ത് ഉടൻ മഞ്ഞൾകൃഷി ആരംഭിക്കും ഇടുക്കി, വയനാട് ജില്ലകളിൽ സ്േട്രാബറി ഉൾെപ്പടെയുള്ള പഴവർഗങ്ങൾ ഉൽപാദിപ്പിക്കും 2018 മാർച്ചിനകം കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ ഒഴിവുകൾ നികത്തും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.