2017ലെ ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഭരണത്തി​െൻറ വിവിധതലങ്ങളില്‍ മലയാളഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭരണഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച വകുപ്പായി സാംസ്‌കാരിക വകുപ്പിനെ െതരഞ്ഞെടുത്തു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കോട്ടയമാണ് മികച്ച ജില്ല. 20,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് സമ്മാനം. ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരത്തില്‍ എ.ആര്‍. സ്മിത ശ്രേയസ്സിനാണ് (അസിസ്റ്റൻറ്, സാമൂഹികനീതി വകുപ്പ്, കേരള വനിതാ കമീഷന്‍) ഒന്നാം സ്ഥാനം. ഭരണരംഗത്തെ കത്തിടപാടുകള്‍ എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. 20,000 രൂപയും ഫലകവും സദ്സേവനരേഖയും ലഭിക്കും. മറ്റു പുരസ്‌കാരങ്ങള്‍: ഭരണഭാഷാസേവന പുരസ്‌കാരം - ക്ലാസ് ഒന്ന് വിഭാഗം - കെ. സുദര്‍ശനന്‍ (സ്‌പെഷല്‍ സെക്രട്ടറി, ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ്, ഗവ.സെക്രട്ടേറിയറ്റ്) 20,000 രൂപയും ഫലകവും സദ്സേവനരേഖയുമാണ് പുരസ്‌കാരം. ഭരണഭാഷാസേവന പുരസ്‌കാരം - ക്ലാസ് രണ്ട് വിഭാഗം- ഒന്നാം സ്ഥാനം- സുജിത. പി.എസ് (ലീഗല്‍ അസിസ്റ്റൻറ് ഗ്രേഡ്- ഒന്ന്, ജില്ല ഗവ. പ്ലീഡറുടെ ഓഫിസ്, തിരുവനന്തപുരം). 20,000 രൂപയും ഫലകവും സദ്സേവനരേഖയുമാണ് പുരസ്‌കാരം. രണ്ടാം സ്ഥാനം: കെ.പി. രാജേന്ദ്രന്‍ (സീനിയര്‍ സൂപ്രണ്ട്, ജില്ല മെഡിക്കല്‍ ഓഫിസ് (ഭാരതീയ ചികിത്സാ വകുപ്പ്), കാസര്‍കോട്). 10,000 രൂപയും ഫലകവും സദ്സേവനരേഖയും ലഭിക്കും. ഭരണഭാഷാ സേവന പുരസ്‌കാരം -ക്ലാസ് മൂന്ന് വിഭാഗം -ഒന്നാം സ്ഥാനം- ആര്‍. അരുണ്‍കുമാര്‍.(സീനിയര്‍ ക്ലര്‍ക്ക്, ഗവ. എൻജിനീയറിങ് കോളജ്, ബാര്‍ട്ടണ്‍ഹില്‍, തിരുവനന്തപുരം) 20,000 രൂപയും ഫലകവും സദ്സേവനരേഖയും ലഭിക്കും. രണ്ടാം സ്ഥാനം: മഹേഷ്. സി.പി (ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍, പി.ഐ.യു(പി.എം.ജി.എസ്.വൈ) സി ബ്ലോക്ക്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലപഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്) 10,000 രൂപയും ഫലകവും സദ്സേവനരേഖയുമാണ് പുരസ്‌കാരം. ഭരണഭാഷാസേവന പുരസ്‌കാരം -ക്ലാസ് മൂന്ന് വിഭാഗം (ടൈപിസ്റ്റ്/ കമ്പ്യൂട്ടര്‍ അസിസ്റ്റൻറ്/ സ്റ്റെനോഗ്രാഫര്‍) -ഒന്നാം സ്ഥാനം ബി. ശിവപ്രസാദ്, (എല്‍.ഡി.ടൈപിസ്റ്റ്, ജില്ല പൊലീസ് കാര്യാലയം, കൊല്ലം റൂറല്‍, കൊട്ടാരക്കര). 20,000 രൂപയും ഫലകവും സദ്സേവനരേഖയും ലഭിക്കും. രണ്ടാം സ്ഥാനം: എസ്.വി. പ്രമീള (കമ്പ്യൂട്ടര്‍ അസിസ്റ്റൻറ്(സെലക്ഷന്‍ ഗ്രേഡ്), നിയമ (ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെല്‍) വകുപ്പ്, ഗവ.സെക്രേട്ടറിയേറ്റ്) 10,000 രൂപയും ഫലകവും സദ്സേവനരേഖയുമാണ് സമ്മാനം. വിജയികള്‍ക്ക് നവംബര്‍ ഒന്നിന് നടത്തുന്ന ഭരണഭാഷാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.