വയോധികനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഓച്ചിറ: വീട്ടിൽ ഒറ്റക്ക് അവശനിലയിൽകണ്ട വയോധികനെ സന്നദ്ധ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. ചങ്ങൻകുളങ്ങര വവ്വാക്കാവ് വിട്ടീൽ ശ്യാം സുന്ദരനെയാണ് (60) ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരമാസകലം വൃണവുമായി കഴിഞ്ഞ വൃദ്ധ​െൻറ ദയനീയ സ്ഥിതി സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇത് കണ്ടാണ് ജീവകാരുണ്യ പ്രവർത്തകരായ സിദ്ദീഖ് മംഗലശ്ശേരി, എം. അനിൽ മുഹമ്മദ്, ടി. മെഹർഖാൻ എന്നിവർ വവ്വാക്കാവിലെ വീട്ടിൽ എത്തിയത്. ആർ. രാമചന്ദ്രൻ എം.എൽ.എ, ഓച്ചിറ പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കൽ മജീദ്, പെരുമ്പലത്ത് രാധാകൃഷണൻ, പഞ്ചായത്ത് അംഗം രാധാമണിയമ്മ എന്നിവരും എത്തി. രോഗം സുഖപ്പെട്ടാൽ ഉടൻ ഗാന്ധിഭവനിലേക്കു മാറ്റുമെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.