മുസ്​ലിം സമൂഹം ആദർശമുള്ളവരായി നിലകൊള്ളണം ^വി.ടി. അബ്​ദുല്ലക്കോയ തങ്ങൾ

മുസ്ലിം സമൂഹം ആദർശമുള്ളവരായി നിലകൊള്ളണം -വി.ടി. അബ്ദുല്ലക്കോയ തങ്ങൾ കരുനാഗപ്പള്ളി: മുസ്ലിം സമൂഹം അന്തരങ്ങൾ അവസാനിപ്പിച്ച് ഇസ്ലാമിക ആദർശത്തിൽ അധിഷ്ഠിത സമൂഹമായി നിലകൊള്ളണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള ഘടകം അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു. കരുനാഗപ്പള്ളി എരിയ പ്രവർത്തക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകൾ അടിസ്ഥാന ആദർശങ്ങളിൽ യോജിക്കാനും വിശദാംശങ്ങളിൽ വിയോജിച്ചു കൊണ്ടുതന്നെ നിലകൊള്ളാനും കഴിയുന്ന ഒരവസ്ഥ കൈമോശം വന്നുപോയിട്ടുണ്ടെങ്കിൽ അത് എങ്ങനെ തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ സ്വാഗതവും ബി.എം. സാദിഖ് പ്രാർഥനയും നാസർ തങ്കയത്തിൽ സമാപനവും നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.