സ്കൂള്‍ സേഫ്ടി ഓഫിസര്‍ നിര്‍ദേശം അവതാളത്തില്‍; ലഹരി മാഫിയ സംഘങ്ങൾ സജീവം

വലിയതുറ: വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പ്രഖ്യാപിച്ച സ്കൂള്‍ സേഫ്ടി ഓഫിസര്‍ നിര്‍ദേശം നടപ്പായില്ല. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിമാഫിയ സംഘങ്ങള്‍ സജീവം. കരിക്കകം സ്കൂള്‍ വാന്‍ അപകടത്തെ തുടര്‍ന്നാണ് എല്ലാ സ്കൂളുകളിലും സേഫ്ടി ഓഫിസര്‍മാരെ നിയോഗിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നൽകിയത്. വര്‍ഷങ്ങള്‍ പിന്നിട്ടും ഇതിൽ നടപടിയുണ്ടായില്ല. ഒരോ പുതിയ അധ്യയന വര്‍ഷം ആരംഭത്തില്‍തന്നെ സേഫ്ടി ഓഫിസറെ നിയമിക്കണമെന്ന് ഉത്തരവ് എത്താറുണ്ടെങ്കിലും അധ്യാപനമൊഴികെയുള്ള ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ മിക്ക സ്കൂളുകളിലും അധ്യാപകര്‍ തയാറാകാത്തതാണ് നിര്‍ദേശം നടപ്പാക്കാനാകാത്തതി​െൻറ പ്രധാന തടസ്സം. സ്കൂളുകള്‍ക്ക് പുറത്ത് ലഹരി മാഫിയ സംഘങ്ങള്‍ സജീവമാകുന്നത് ഭീതിയോടെയാണ് രക്ഷാകര്‍ത്താക്കള്‍ കാണുന്നത്. ഇതോടെ സ്കൂളിലും പുറത്തും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സേഫ്ടി ഓഫിസര്‍മാരുടെ സേവനം അത്യാവശ്യമാെണന്ന് രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.