മഴയിൽ സ്‌കൂൾ മതിലും സംരക്ഷണഭിത്തിയും തകർന്നു

ആറ്റിങ്ങൽ: കനത്തമഴയെത്തുടർന്ന് ആലംകോട് വഞ്ചിയൂർ ഗവ. യു.പി സ്കൂളി​െൻറ മതിലും സംരക്ഷണഭിത്തിയും തകർന്നു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ആലംകോട്‌ നഗരൂർ റോഡരികിലെ ഭിത്തിയാണ് ഇടിഞ്ഞത്. റോഡിൽനിന്ന് 25 അടിയിലേറെ ഉയരത്തിലാണ് കെട്ടിടങ്ങൾ. ഇവിടെ സ്‌കൂളിലേക്ക് കയറിപ്പോകാൻ ചെറിയ റോഡ് നിർമിച്ചിട്ടുണ്ട്. സ്‌കൂളിലേക്കുള്ള റോഡ് തിരിയുന്ന മൂലയാണ് ഇടിഞ്ഞുവീണത്. ഈ ഭാഗത്ത് കിണറും ഒരുകെട്ടിടവുമുണ്ട്. കുട്ടികൾക്ക് വിവിധ വിഷയങ്ങളിലുള്ള പ്രവൃത്തിപരിചയത്തിന് പരിശീലനം നൽകുന്നത് ഈ കെട്ടിടത്തിലാണ്. സംരക്ഷണഭിത്തി തകർന്നതോടെ ഇത് രണ്ടും അപകടഭീഷണിയിലാണ്. 15 വർഷം മുമ്പാണ് ഇവിടെ സംരക്ഷണഭിത്തി നിർമിച്ചത്. മഴ പെയ്തുകൊണ്ടിരുന്നതിനാൽ റോഡിൽ കാൽനടക്കാർ ഇല്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.