മീസിൽസ്​^റുബെല്ല പ്രതിരോധ വാക്സിനേഷൻ; ലക്ഷ്യം കൈവരിക്കാൻ നെ​േട്ടാട്ടം

മീസിൽസ്-റുബെല്ല പ്രതിരോധ വാക്സിനേഷൻ; ലക്ഷ്യം കൈവരിക്കാൻ നെേട്ടാട്ടം തിരുവനന്തപുരം: 'ഒറ്റ കുത്തിവെപ്പുകൊണ്ട് രണ്ട് രോഗങ്ങളെ തുരത്താം' എന്ന സേന്ദശവുമായി ആരംഭിച്ച മീസിൽസ്-റുബെല്ല വാക്സിനേഷൻ ദൗത്യം ലക്ഷ്യത്തിലേക്കെത്തിയില്ല. നേരത്തേ പ്രഖ്യാപിച്ച പ്രകാരം നവംബർ മൂന്നോടെ കാമ്പയിൽ അവസാനിക്കാനിരിക്കെ ഏതാണ്ട് 59 ശതമാനത്തോളം പേർ മാത്രമേ ഇതുവരെ പ്രതിരോധ കുത്തിെവപ്പ് സ്വീകരിച്ചുള്ളൂ. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് ഇതെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുേമ്പാഴും 41 ശതമാനത്തോളം പേർ ഇനിയും കുത്തിവെപ്പ് എടുക്കാനുണ്ട്. അതി​െൻറ അടിസ്ഥാനത്തിൽ കാമ്പയിൻ നീട്ടുന്നകാര്യവും ആരോഗ്യവകുപ്പി​െൻറ പരിഗണനയിലാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഏറ്റവും പിന്നിൽ. ശനിയാഴ്ചവരെയുള്ള കണക്ക് പ്രകാരം മലപ്പുറത്ത് 34 ശതമാനവും കോഴിക്കോട്ട് 48 ശതമാനവുമാണ്. പത്തനംതിട്ട ജില്ലയാണ് കുത്തിവെപ്പെടുത്തതിൽ മുന്നിൽ. ഇവിടെ ഇതുവരെ 87 ശതമാനം കുട്ടികൾ കുത്തിവെപ്പ് സ്വീകരിച്ചു. ഒക്ടോബർ മൂന്നുമുതൽ ആരംഭിച്ച പരിപാടി പ്രകാരം സ്കൂളുകളും അംഗൻവാടികളും കേന്ദ്രീകരിച്ചാണ് കുത്തിവെപ്പ് നടന്നത്. അത് ഏതാണ്ട് പൂർത്തിയായി. അവശേഷിക്കുന്ന കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും എല്ലാ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും മീസിൽസ്-റുബെല്ല വാക്സിനേഷൻ ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഏതെങ്കിലും കാരണവശാൽ സ്കൂളുകളിൽനിന്ന് കുത്തിവെപ്പ് ലഭിക്കാത്ത കുട്ടികൾക്ക് ഇവിടെനിന്ന് കുത്തിവെപ്പ് എടുക്കാവുന്നതാെണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഒമ്പതു മാസം മുതൽ 15 വയസ്സുവരെയുള്ള 76 ലക്ഷത്തോളം കുട്ടികളെയാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 44,30,854 പേർക്കാണ് ഇതുവരെ നൽകാനായത്. എണ്ണപ്പെട്ട ദിവസങ്ങളാണ് അവശേഷിക്കുന്നത്. കുത്തിവെപ്പ് തോത് കുറവായ ജില്ലകളിൽ കൂടുതൽ പ്രചാരണവും ബോധവത്കരണവും നടത്തി പരിപാടി വിജയത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. ഇതുവരെ കുത്തിവെപ്പ് എടുത്ത കുട്ടികൾ: ജില്ലയും എണ്ണവും ശതമാനവും ചുവടെ: * തിരുവനന്തപുരം- 4,80,173- 74 * കൊല്ലം- 3,91,593- 68 * പത്തനംതിട്ട- 1,76,271- 87 * ആലപ്പുഴ- 3,20,984- 80 * കോട്ടയം- 2,87,636- 71 * ഇടുക്കി- 1,69,138- 77 * എറണാകുളം- 4,20,714- 62 * തൃശൂർ - 4,19,925- 64 * പാലക്കാട്- 3,74,083- 56 * മലപ്പുറം- 4,26,931- 34 * കോഴിക്കോട്- 3,54,220- 48 * വയനാട്- 1,40,534- 69 * കണ്ണൂർ- 2,88,052- 50 * കാസർകോട്- 1,80,600- 56
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.