ഇന്ദിര ഗാന്ധി ജന്മശതാബ്​ദി പുരസ്‌കാരം

തിരുവനന്തപുരം: ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി കോണ്‍ഗ്രസി​െൻറ സമുന്നതരായ നേതാക്കളെ അവരുടെ നിസ്വാർഥസേവനത്തിനുള്ള അംഗീകാരമായി 'ഇന്ദിരഗാന്ധി ജന്മശതാബ്ദി പുരസ്‌കാരം' നല്‍കി ആദരിക്കും. മുൻ കെ.പി.സി.സി പ്രസിഡൻറുമാരായ സി.വി. പത്മരാജന്‍, തെന്നല ബാലകൃഷ്ണപിള്ള, മുന്‍ ഗവര്‍ണര്‍മാരായ എം.എം. ജേക്കബ്, കെ. ശങ്കരനാരായണന്‍, വക്കം പുരുഷോത്തമന്‍, മുന്‍മന്ത്രി എം. കമലം എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. നവംബര്‍ മൂന്നിന് വൈകീട്ട് പാലാ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പ്രത്യേകചടങ്ങില്‍ മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബിനും നാലിന് വൈകീട്ട് അഞ്ചിന് ഇന്ദിരഭവനില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ കെ.പി.സി.സി മുന്‍ പ്രസിഡൻറുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജന്‍, മുന്‍ ഗവര്‍ണര്‍മാരായ കെ. ശങ്കരനാരായണന്‍, വക്കം പുരുഷോത്തമന്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി പുരസ്‌കാരം സമ്മാനിക്കും. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ​െൻറ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം. സുധീരന്‍, കെ. മുരളീധരന്‍ എം.എല്‍.എ, എം.പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ പങ്കെടുക്കും. മുന്‍മന്ത്രി എം. കമലത്തിനുള്ള പുരസ്‌കാരസമര്‍പ്പണം കോഴിക്കോട്ട് പിന്നീട് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.