31 പവൻ കാണാനില്ലെന്ന് പരാതി

മലയിൻകീഴ്: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന . വിളവൂർക്കൽ ചൂഴാറ്റുകോട്ട പത്‌മവിലാസത്തിൽ രാജേഷി​െൻറ ഭാര്യ ലതികയാണ് മലയിൻകീഴ് പൊലീസിൽ പരാതിനൽകിയത്. 17 മുതൽ കിടപ്പുമുറിയിലെ അലമാരയുടെ താക്കോൽ കാണാനില്ലെന്ന് പരാതിയിൽ പറയുന്നു. അതേമുറിയിലെ മേശയിലാണ് താക്കോൽ സൂക്ഷിച്ചിരുന്നത്. ഒടുവിൽ ശനിയാഴ്ച അലമാര നിർമിക്കുന്ന കടയിൽനിന്ന് ജോലിക്കാരനെ വരുത്തി പൂട്ടുപൊളിച്ചു. അപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായ കാര്യമറിയുന്നതത്രെ. 12 വള, നാല് മാല, ഒരു നെക്ലൈസ് എന്നിവയാണ് കാണാതായത്. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. സംഭവത്തിൽ ദുരൂഹതയുള്ളതായും കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ വ്യക്തതയുണ്ടാകൂവെന്നും എസ്.ഐ എസ്. സുരേഷ്കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.