കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ താലൂക്ക് സമ്മേളനം

മലയിൻകീഴ്: കേരള മുസ്ലിം ജമാഅത്ത് കൗൺസിലി​െൻറ നേതൃത്വത്തിൽ കാട്ടാക്കട താലൂക്ക് പരിധിയിലുള്ള ഭാരവാഹികളുടെയും ഇമാമുമാരുടെയും സമ്മേളനം നവംബർ രണ്ടിന് വൈകീട്ട് നാലിന് കുടപ്പനമൂട് പി.വി ബിൽഡിങ്ങിൽ നടക്കും. സംസ്ഥാന പ്രസിഡൻറ് കരമന ബയാർ ഉദ്ഘാടനം ചെയ്യും. കുടപ്പനമൂട് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് കുടപ്പനമൂട് ഹനീഫ അധ്യക്ഷത വഹിക്കും. 'വഖഫ് ബോർഡും ജമാഅത്തുകളും' വിഷയത്തിൽ സെമിനാർ നടക്കും. ദേശീയ സമിതി കൺവീനർ മുഹമ്മദ് ബഷീർബാബു മുഖ്യപ്രഭാഷണം നടത്തുമെന്ന് സ്വാഗതസംഘം കൺവീനർ മുജീബ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.