വിദ്യാലയങ്ങളെ ലഹരിമുക്തമാക്കൽ പദ്ധതി

പാലോട്: വിദ്യാലയങ്ങളെ ലഹരിമുക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായി നന്ദിയോട് എസ്.കെ.വി ഹയര്‍സെക്കൻഡറി സ്‌കൂളില്‍ 'ആരോഗ്യമുള്ള കൗമാരം, ലഹരിമുക്ത വിദ്യാലയം' പരിപാടി നടന്നു. എക്‌സൈസ് കമീഷണര്‍ ഋഷിരാജ്‌ സിങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അയ്യപ്പൻ നായര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ റജീന ഗോപി, വാര്‍ഡ് അംഗം ഷീജാപ്രസാദ്, ഹെൽത്ത് ക്ലബ് സെക്രട്ടറി ജി. മണികണ്ഠൻ നായർ, രമേശ് ചന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. പാലോട് ഗവ. ആശുപത്രിയിലെ മെഡിക്കല്‍ ഒാഫിസര്‍ ഡോ. ദിവ്യ ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.