Posted On
date_range Updated On
date_range യു.പി സ്കൂൾ വിദ്യാർഥികൾ തടഞ്ഞുവെച്ചു; ഹെഡ്മിസ്ട്രസ് അവധിയിൽപോയി
പരവൂർ: വിദ്യാർഥികൾ തടഞ്ഞുവെച്ചതിനെത്തുടർന്ന് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് അവധിയിൽ പ്രവേശിച്ചു. പൂതക്കുളം കലയ്ക്കോട്ട് ഗവ. യു.പി സ്കൂളിലെ വിദ്യാർഥികളാണ് ഹെഡ്മിസ്ട്രസിനെ ഓഫിസിൽ തടഞ്ഞത്. വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും അധ്യാപകരെയും ഹെഡ്മിസ്ട്രസ് നിരന്തരം ആക്ഷേപിച്ചുവരുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. വിവരമറിഞ്ഞ് പഞ്ചായത്തംഗവും തുടർന്ന് പഞ്ചായത്ത് പ്രസിഡൻറും പൊലീസും എത്തി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ചാത്തന്നൂർ എ.ഇ.ഒ എത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്നാണ് കുട്ടികൾ പിന്തിരിഞ്ഞത്. എ.ഇ.ഒയുടെ നിർദേശപ്രകാരമാണ് ഹെഡ്മിസ്ട്രസ് അവധിയിൽ പോയത്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.