നിയമസഭ കണ്ടറിഞ്ഞ ആഹ്ലാദത്തിൽ മടവൂർ എൻ.എസ്.എസ് എച്ച്​.എസ്​.എസ്​ വിദ്യാർഥികൾ

കിളിമാനൂർ: പത്രങ്ങളിലൂടെയും ടി.വി ചാനലുകളിലൂടെയും മാത്രം കണ്ടറിഞ്ഞ നിയമസഭ ഹാളി​െൻറ ഉൾവശം നേരിട്ടുകാണാനും അടുത്തറിയാനും കഴിഞ്ഞതി​െൻറ ആഹ്ലാദത്തിലാണ് മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. നിയമസഭ പാർലമ​െൻററി പഠന പരിശീലനകേന്ദ്രം സംഘടിപ്പിക്കുന്ന നിയമസഭ പഠന സന്ദർശനപരിപാടിയുടെ ഉദ്ഘാടനദിവസം തന്നെയായിരുന്നു കുട്ടികളുടെ സന്ദർശനം. ഉദ്ഘാടനദിവസം സന്ദർശനാനുമതി നൽകിയ സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട നാല് സ്കൂളുകളിൽ ഒന്നായിരുന്നു മടവൂർ സ്കൂൾ. ഹൈസ്കൂൾ വിദ്യാർഥികളും അധ്യാപകരും നിയമസഭ ഹാൾ സന്ദർശിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, െഡപ്യൂട്ടി സ്പീക്കർ വി. ശശി, എം.എൽ.എമാർ എന്നിവരുമായി ഒരുമണിക്കൂറോളം സംവദിച്ചു. നിയമസഭ സെക്രട്ടറി വി.കെ. പ്രകാശ്, സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി എസ്. രാമദാസൻ പോറ്റി എന്നിവർ ക്ലാസുകൾ നയിച്ചു. സ്കൂളിന് നൽകിയ പ്രത്യേക മൊമേൻറാ പ്രധാനാധ്യാപിക എസ്. വസന്തകുമാരി സ്പീക്കറിൽനിന്ന് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.