ഫാമിങ്​ കോർപറേഷന്‍ ലാഭവിഹിതം സര്‍ക്കാറിന് കൈമാറി

പത്തനാപുരം: കേരള സ്റ്റേറ്റ് ഫാമിങ് കോർപറേഷന്‍ 2016--17 വര്‍ഷത്തെ ലാഭവിഹിതം സംസ്ഥാന സര്‍ക്കാറിന് നല്‍കി . 8,42,570 രൂപയുടെ ചെക്ക് കോർപറേഷന്‍ ചെയര്‍മാന്‍ കെ.കെ. അഷറഫ് മന്ത്രി വി.എസ്. സുനില്‍കുമാറിന് കൈമാറി. 2001-02 വര്‍ഷം മുതല്‍ കോർപറേഷന്‍ തുടര്‍ച്ചയായി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ കോർപറേഷന്‍ ഡയറക്ടര്‍മാരായ സുരേഷ് കുമാര്‍, വി.ആര്‍. മിനി, മാനേജിങ് ഡയറക്ടര്‍ സി.എഫ്. റോബര്‍ട്ട്, ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ ജി. ഗോപകുമാര്‍, കമ്പനി സെക്രട്ടറി എസ്. ആനന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.