ആറ്റിങ്ങല്‍: കേരള പൊലീസ് തിരുവനന്തപുരം റൂറല്‍ ആറ്റിങ്ങല്‍ സബ്ഡിവിഷെൻറ നേതൃത്വത്തില്‍ 'ശുഭയാത്ര 2017' പേരില്‍ ബോധവത്കരണ പരിപാടി ആറ്റിങ്ങല്‍ ഗവ. കോളജില്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഫോട്ടോ പ്രദര്‍ശനം, വിഡിയോ പ്രദര്‍ശനം, വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു. പപ്പു സീബ്ര ഷോ ശ്രദ്ധേയമായി. വിവിധ സ്‌കൂളുകളില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാനെത്തി. എ.ഡി.ജി.പി ഡോ. ബി. സന്ധ്യ ഉദ്ഘാടനം ചെയ്തു. എ.എസ്.പി. ആര്‍. ആദിത്യ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ്, ഇന്‍സ്‌പെക്ടർ എം. അനില്‍കുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ഷീല, എസ്.െഎ തന്‍സീം അബ്ദുൽ സമദ് എന്നിവര്‍ സംസാരിച്ചു. ചിത്രരചന മത്സരത്തില്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ പ്രണവ് പ്രദീപ് (ഗവ. ബോയ്‌സ് എച്ച്.എസ്.എസ് ആറ്റിങ്ങല്‍), എസ്.ആര്‍. സായ് കൃഷ്ണന്‍ (ഗവ. ബോയ്‌സ് എച്ച്.എസ്.എസ് ആറ്റിങ്ങല്‍), എസ്. പ്രണവ് (ഗവ. ബോയ്‌സ് എച്ച്.എസ്.എസ് ആറ്റിങ്ങല്‍) എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എസ്. അഭിഷേക് ഷാജി (ആര്‍.ആര്‍.വി. ബോയ്‌സ് എച്ച്.എസ്.എസ് കിളിമാനൂര്‍), എസ്.എസ്. സുനീഷ് (ഗവ. ഹൈസ്‌കൂള്‍, അവനവഞ്ചേരി), എസ്.പി. ആദിത്യന്‍ (ഗവ. ബോയ്‌സ് എച്ച്.എസ്.എസ് ആറ്റിങ്ങല്‍) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.