പാറശ്ശാല സർക്കാർ ആശുപത്രി: കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്ന് വർഷം; തുറക്കാതെ പ്രസവമുറിയും വാർഡും

*പ്രസവമുറി പ്രവര്‍ത്തിക്കുന്നത് താൽക്കാലിക ഒറ്റമുറിയിൽ പാറശ്ശാല: താലൂക്ക് സർക്കാർ ആശുപത്രിയിൽ ഒന്നരക്കോടി മുടക്കി നിർമിച്ച കെട്ടിടം നോക്കുകുത്തിയായി. ആധുനിക സൗകര്യങ്ങളോടെയുള്ള പ്രസവമുറിയും ഗര്‍ഭിണികൾക്കും കുട്ടികള്‍ക്കുമുള്ള പുതിയ വാര്‍ഡും നിർമാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഒന്നരക്കോടി രൂപ ചെലവഴിച്ച് കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്താണ് പ്രസവ വാര്‍ഡ് നിർമിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പാണ് പഴയ പ്രസവ വാര്‍ഡിനോട് ചേര്‍ന്ന് പുതിയ മന്ദിരത്തി​െൻറ നിർമാണം ആരംഭിച്ചത്. ഇതിനായി നിലവിലുണ്ടായിരുന്ന പ്രസവമുറി താല്‍ക്കാലികമായി ആശുപത്രിയിലെ പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പുതിയ കെട്ടിടത്തി​െൻറ നിർമാണം പൂര്‍ത്തിയായാല്‍ ഉടൻ പ്രസവമുറി ഇവിടെ നിന്ന് മാറ്റുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, കെട്ടിടത്തി​െൻറ നിർമാണം പൂര്‍ത്തിയായി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രസവവാര്‍ഡ് പുതിയ മന്ദിരത്തിലേക്ക് മാറ്റാൻ സാധിച്ചിട്ടില്ല. പുതിയ മന്ദിരത്തി​െൻറ നിർമാണത്തിലെ പാളിച്ച മൂലമാണ് പ്രസവവാര്‍ഡും മുറിയും മാറ്റാന്‍ സാധിക്കാത്തതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഗര്‍ഭിണികളെയും പ്രസവം കഴിഞ്ഞ സ്ത്രീകളെയും ചികിത്സിക്കാനുളള ഇരുനില മന്ദിരത്തിൽ രോഗികളെ കൊണ്ടുപോകാൻ റാമ്പോ ലിഫ്‌റ്റോ നിർമിക്കാത്തതാണ് തടസ്സം. ഇതു മൂലം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത കുടുസ്സുമുറിയിലാണ് പ്രസവവാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഡോക്ടര്‍മാര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ നിന്നുതിരിയാന്‍ പോലും സ്ഥലമില്ല. എ.സി സൗകര്യം പോലുമില്ലാത്ത ഈ വാർഡിനുള്ളിൽ രോഗികള്‍ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. കാപ്ഷൻ ഒന്നരക്കോടി ചെലവഴിച്ച് നിർമിച്ച പാറശ്ശാല താലൂക്കാശുപത്രിയിലെ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പുതിയ മന്ദിരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.