തിരുവനന്തപുരം-: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി ഏര്‍പ്പെടുത്തിയ പരബ്രഹ്മ ചൈതന്യ പുരസ്‌കാരം പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്. ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 25,001 രൂപയും പ്രശസ്ത ചിത്രകാരന്‍ നാരായണ ഭട്ടതിരി രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒ.വി. ഉഷ അധ്യക്ഷയും സി.പി. നായര്‍ ഐ.എ.എസ്, സി. റഹീം, പ്രദീപ് പനങ്ങാട് എന്നിവരടങ്ങുന്ന ജ്യൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അരനൂറ്റാണ്ടിലേറെക്കാലമായി മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവന മാനിച്ചാണ് ടി. പത്മനാഭനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ലോകനിലവാരത്തിലുള്ള കഥകള്‍ മലയാളത്തിന് സമ്മാനിച്ച സാഹിത്യകാരനാണദ്ദേഹം. മലയാളഭാഷയെ പ്രകാശമാനമാക്കാന്‍ അദ്ദേഹത്തിെൻറ കഥകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. നവംബര്‍ 16ന് വൈകീട്ട് ഏഴ് മണിക്ക് നൂറനാട് പരബ്രഹ്മക്ഷേത്ര അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ അവാര്‍ഡ് സമ്മാനിക്കും. ഒ.വി. ഉഷ, സി. റഹീം, പ്രദീപ് പനങ്ങാട്, ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ ആര്‍. ശശിധരന്‍, പി. പ്രമോദ്, ആര്‍. ബിനു സീമാസ്, പി.ബി. ഉത്തമന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശ്രീകുമാരന്‍തമ്പി, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.പി.എ.സി. ലളിത എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.