തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അഡ്വ. ഹാഷിം ബാബുവിെൻറയും പ്രഫ. പൂവച്ചൽ അലിയാരു കുഞ്ഞിെൻറയും നിര്യാണത്തിൽ . കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ.എം. നജീബ് അധ്യക്ഷനായി. കെ. മുരളീധരൻ എം.എൽ.എ, സെക്രട്ടറി പരീത് ബാവ ഖാൻ, വൈസ് പ്രസിഡൻറ് അബ്ദുൽ ഖരീം, ട്രെസ്റ്റ് വൈസ് ചെയർമാൻ നാസർ കടയറ, ഡോ. നിസാറുദ്ദീൻ, എം.എസ്.എസ് പ്രസിഡൻറ് ഒ. അബ്ദുൽ റഹ്മാൻ, കരമന മാഹീൻ, സിയാവുദ്ദീൻ, കെ.വൈ. മുഹമ്മദ്കുഞ്ഞ്, കായംകുളം യൂസുഫ്, ഡോ. ദസ്തക്കീർ, അസീം, ഹാഫിസ് ബാബു എന്നിവർ സംസാരിച്ചു. കാപ്ഷൻ മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണയോഗം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യുന്നു ആധാരമെഴുത്ത് പരീക്ഷ പരിശീലനം തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പ് ഡിസംബർ 23ന് ആധാരം തയാറാക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിന് പരീക്ഷ നടത്തും. ഇതിന് മുന്നോടിയായി ജില്ലയിലെ അപേക്ഷകർക്ക് ആധാരമെഴുത്ത് അസോസിയേഷൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കിള്ളിപ്പാലം ആധാരഭവനിൽ പരീക്ഷപരിശീലനം നൽകും. 28 മുതൽ ഡിസംബർ 20 വരെയുള്ള എല്ലാ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതിന് പരിശീലനം തുടങ്ങും. ക്ലാസുകൾക്ക് ടി. രാജേന്ദ്രൻ നായർ, എ.ടി. അനിൽ മേനോൻ, എം.എസ്. ലാൽ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9387835016, 9447553679.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.