വിജ്​ഞാനസദസ്സും സമ്മാനദാനവും

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി സിറ്റി ഏരിയ വനിതവിഭാഗം ഞായറാഴ്ച രാവിലെ പത്ത് മുതൽ ഒന്നുവരെ തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ ഹാളിൽ വിജ്ഞാനസദസ്സ് സംഘടിപ്പിക്കും. 'മുസ്ലിം സ്ത്രീ ദൗത്യവും-നിയോഗവും' വിഷയത്തിൽ ഇസ്ലാമികപണ്ഡിതയും പാലക്കാട് പത്തിരിപ്പാല മൗണ്ട്സീന പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ റസിയ ചാലയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. ജില്ല പ്രസിഡൻറ് വി.എ. നസീമ, സിറ്റി ഏരിയ കൺവീനർ നിശീദാ ബീഗം എന്നിവർ പെങ്കടുക്കും. ഖുർആൻ സ്റ്റഡി സ​െൻറർ വാർഷികപരീക്ഷയിലെ റാങ്ക് ജേതാക്കൾക്ക് സമ്മാനദാനം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സഫിയ നിർവഹിക്കുമെന്ന് ഏരിയ സെക്രട്ടറി മെഹറുന്നിസ സലിം പ്രസ് താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.